Coastal Warden Recruitment, Applications Open Until December 3 Indian Coast Guard
Career

കോസ്റ്റൽ വാർഡൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

നിയമിതരാകുന്ന കോസ്റ്റൽ വാർഡൻമാർ കടൽതീരങ്ങളിൽ നടക്കുന്ന സുരക്ഷാ പട്രോളിങ്ങിലും, കടൽരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, പ്രകൃതിദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കാനും ബാധ്യസ്ഥരായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൊലീസ് വകുപ്പിന്റെ തീരസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താനും സമുദ്രസുരക്ഷാ പ്രവർത്തനങ്ങളിൽ സഹായം ലഭ്യമാക്കാനുമാണ് ഈ നിയമനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

നിയമിതരാകുന്ന കോസ്റ്റൽ വാർഡൻമാർ കടൽതീരങ്ങളിൽ നടക്കുന്ന സുരക്ഷാ പട്രോളിങ്ങിലും, കടൽരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, പ്രകൃതിദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കാനും ബാധ്യസ്ഥരായിരിക്കും.

അപേക്ഷകർ കേരള തീരപ്രദേശത്ത് സ്ഥിരതാമസം നടത്തുന്ന മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത് എങ്കിലും നിശ്ചിത കാലാവധിയ്ക്ക് ശേഷം കരാർ നീട്ടാനും സാധ്യതയുണ്ട്

പ്രായപരിധി, യോഗ്യത, ശാരീരികക്ഷമത തുടങ്ങിയ വിശദവിവരങ്ങൾ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.12.2025.

Job alert : Coastal Warden Recruitment, Applications Open Until December 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?'; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്?

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിന് തൊഴില്‍ നിഷേധം; ഐഎന്‍ടിയുസി വിലക്കിയ മുള്ളന്‍കൊല്ലിയിലെ രാജനും സഹപ്രവര്‍ത്തകരും സിഐടിയുവില്‍

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

SCROLL FOR NEXT