MBBS graduates can attend the walk-in interview for Medical Officer posts at Cochin Shipyard on March 10. udupicsl/x
Career

കൊച്ചിൻ ഷിപ്പ്‌യാർഡിൽ മെഡിക്കൽ ഓഫീസർ, വാക്ക് ഇൻ ഇ​ന്റർവ്യൂ മാർച്ച് 10 ന്; എംബിബിഎസ് ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം

64 വയസുവരെ പ്രായമുള്ളവർക്ക് വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി (സിഎസ്എൽ -CSL)ൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

എംബിബിഎസ് ബിരുദം പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. 64 വയസുവരെ പ്രായമുള്ളവർക്ക് വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി എന്നിവ അറിയാം

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL)

തസ്തികയുടെ പേര്: മെഡിക്കൽ ഓഫീസർ

പരമാവധി പ്രായപരിധി: 64 വയസ്സ്

യോഗ്യത :അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം അല്ലെങ്കിൽ തത്തുല്യം

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ / സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ സാധുവായ രജിസ്ട്രേഷൻ

മലയാളത്തിൽ പരിജ്ഞാനം.

ഇന്റേൺഷിപ്പിന് ശേഷം സർക്കാർ ആശുപത്രി / പൊതുമേഖലാ സ്ഥാപനം / സായുധ സേന / ഇഎസ്ഐ ആശുപത്രി / സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ എവിടെയെങ്കിലും കുറഞ്ഞത് രണ്ട് വർഷത്തെ ക്ലിനിക്കൽ പരിചയം.

വാക്ക്-ഇൻ ഇന്റർവ്യൂ തീയതി : മാർച്ച് 10

വാക്ക്-ഇൻ ഇന്റർവ്യൂ സമയം : രാവിലെ 08.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ

വാക്ക്-ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം:

Competency Development Centre (CDC)

Near Perumanoor Gate (Thevara)

Cochin Shipyard Limited

Kochi – 682 015

ഒഴിവുകളുടെ എണ്ണം, ശമ്പളം, അപേക്ഷ ഫോം മാതൃക

ഒഴിവുകളുടെ എണ്ണം : മൂന്ന് ( ഒഴിവുകളിൽ ഒന്ന് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു)

ശമ്പളം :75,000 രൂപ സമാഹൃതം (യോഗ്യതയുടെ അടിസ്ഥാനത്തിൽശമ്പളത്തിൽ വർദ്ധനവ് ലഭിക്കാം) വാർഷികമായ ശമ്പള വർദ്ധനവ് ഉണ്ടാകും.

നിയമന രീതി: കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഞ്ച് വർഷത്തേക്കാണ് കരാർ. കരാർ കാലാവധി ആവശ്യകതയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം.

ഹാജരാക്കേണ്ട രേഖകൾ : ഉദ്യോഗാർത്ഥികൾ എല്ലാ ഒറിജിനൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളും, സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകളും സഹിതം വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകാണം.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷാ ഫോം മാതൃക ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Job Alert: MBBS graduates can attend the walk-in interview for Medical Officer posts at Cochin Shipyard on March 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ്

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍; ഒപ്പം 15ഓളം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും

മലയാളം ഇനി ഭരണ ഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; സീറോയില്‍ നിന്ന് തുടങ്ങിയ ജീവിതകഥ - ഹൃദയം തൊടുന്ന കുറിപ്പ്

SCROLL FOR NEXT