PSC|സർക്കാർ ജോലിയിൽ താൽപ്പര്യമുണ്ടോ? നാളെ രാത്രി 12 മണിവരെ അപേക്ഷിക്കാം, 200 ലേറെ തസ്തികകളിലായി നിരവധി ഒഴിവുകൾ

എട്ടാം ക്ലാസ് മുതൽ പി എച്ച് ഡി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ജോലികൾ ഈ വിജ്ഞാപനങ്ങളിലുണ്ട്.
Kerala PSC, PSC, Government Jobs
PSC Latest Government Jobs 2026 , Apply by February 4 Midnight file
Updated on
1 min read

സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ വകുപ്പുകൾ, കോളജുകൾ, സ്കൂളുകൾ , പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി നിരവധി ഒഴിവുകൾ നികത്തുന്നതിന് പി എസ് സി അപേക്ഷയുടെ അവസാന ദിവസം നാളെയാണ്. ഫെബ്രുവരി നാലിന് രാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

കഴിഞ്ഞ വർഷം ഡിസംബർ 30,31 എന്നീ തീയതികളിലെ വിജ്ഞാപന പ്രകാരം വിളിച്ചിട്ടുള്ള അപേക്ഷയുടെ കാലാവധിയാണ് നാളെ രാത്രി 12 മണിയോടെ അവസാനിക്കുന്നത്. ഏകദേശം 232 തസ്തികകളിലായി നിരവധി ഒഴിവുകൾ ഈ രണ്ട് വിജ്ഞാപനത്തിലുമായിട്ടുണ്ട്.

Kerala PSC, PSC, Government Jobs
Kerala PSC| ഓയിൽപാം ഇന്ത്യയിൽ ഒഴിവുകൾ, 11 തസ്തികകളിലേക്ക് അപേക്ഷിക്കാം

കോളജ് അദ്ധ്യപകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ അദ്ധ്യാപകർ, ഡെപ്യൂട്ടി ഡയറക്ടർ, കുക്ക്, സെക്യൂരിറ്റി, ലാബ് അസിസ്റ്റ​ന്റ്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്,മാനേജർ, ഫാർമസിസ്റ്റ്, ജെ സി ബി ഓപ്പറേറ്റർ എന്നിങ്ങനെ വിവിധ തസ്തികകളിലായാണ് ഒഴിവുകളുള്ളത്. വിവിധ ഗ്രേഡുകളിലായും ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനവും, ജോലിയിൽ നിന്നുള്ള മാറ്റം വഴി നിയമിക്കുന്ന തസ്തികകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണം. പി എസ് സിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കിയ ശേഷം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

Kerala PSC, PSC, Government Jobs
ഹോമിയോപ്പതിക് റിസർച്ച് കൗൺസിലിൽ റിസർച്ച് ഫെല്ലോ,സയന്റിസ്റ്റ് തുടങ്ങി 26 തസ്തികകളിൽ ഒഴിവുകൾ, നിയമനം അഭിമുഖം വഴി

പി എസ് സിക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പി എസ് സി വ്യക്തമാക്കിയിട്ടുണ്ട്.

⊛അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷയിലെ വിവരങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കണം.

⊛ഫോട്ടോയുടെ പുറത്ത് രേഖപ്പെടുത്തുന്ന പേരും പ്രൊഫൈലിൽ നൽകിയിരിക്കുന്ന പേരും ഒരുപോലെ തന്നെയാണ് എന്ന് ഉറപ്പുവരുത്തണം. (സ്പെല്ലിങ്, എഴുതുന്ന രീതി എന്നിവ)

⊛പി എസ് സി അപേക്ഷയിലെ ജനനത്തീയതി വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ അല്ലെങ്കിൽ സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി തന്നെ പ്രൊഫൈലിലും ചേർക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

Kerala PSC, PSC, Government Jobs
Kerala PSC| എൻജിനീയർമാർക്ക് സർക്കാർ ജോലിയിൽ അവസരം, കേരള ജല അതോറിട്ടിയിൽ ഒഴിവുകൾ

ജില്ലാതല നിയമനങ്ങൾക്കായി അപേക്ഷ അയയ്ക്കുന്നവർ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അപേക്ഷിക്കുന്ന ജില്ലയുടെ കാര്യത്തിൽ പ്രിവ്യു നോക്കി ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ സബ്മിറ്റ് ചെയ്യാൻ പാടുള്ളൂ. അപേക്ഷ സമർപ്പിച്ചശേഷം ജില്ല മാറ്റാൻ സാധിക്കുന്നതല്ല.

അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പ്രിന്റഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്

ഡിസംബർ 30 ലെ വിജ്ഞാപനം വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക

ഡിസംബർ 31 ലെ വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Job Alert: Apply for over 200 PSC government job vacancies. Opportunities open for candidates from Class 8 to PhD. Submit your application before 12 midnight on February 4, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com