കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി (CUK)യിൽ അവസരം. ലോവർ ഡിവിഷൻ ക്ലർക്ക് (LDC), അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എന്‍ജിനീയർ തുടങ്ങി വിവിധ അനധ്യാപക തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 25 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകൾ സാമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
ഇന്റേണൽ ഓഡിറ്റ് ഓഫീസർ, എക്സിക്യൂട്ടീവ് എന്‍ജിനീയർ, അസിസ്റ്റന്റ് രജിസ്ട്രാർ, മെഡിക്കൽ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ്, സെക്യൂരിറ്റി ഇൻസ്പെക്ടർ, എൽഡിസി, യുഡിസി തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. കർണാടകയിലെ കൽബുർഗിയിലാണ് നിയമനം ലഭിക്കുക. 18,000 മുതൽ 2,09,200 വരെ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് രജിസ്ട്രാർ (PRO): ജേർണലിസം & മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം (55%), 5 വർഷത്തെ പരിചയം.
മെഡിക്കൽ ഓഫീസർ (പുരുഷൻ): എം ബി ബി എസ് ബിരുദം,ഒരു ആശുപത്രിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.
പേഴ്സണൽ അസിസ്റ്റന്റ്: ബാച്ചിലേഴ്സ് ബിരുദം, സ്റ്റെനോഗ്രാഫി (100 വാക്കുകൾ) & ടൈപ്പിംഗ് (35/30 വാക്കുകൾ), 2 വർഷത്തെ പരിചയം.
സെക്യൂരിറ്റി ഇൻസ്പെക്ടർ: ബാച്ചിലേഴ്സ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ആർമിയിൽ സേവനമനുഷ്ഠിച്ചിവർ പത്താം ക്ലാസ് പാസായിരിക്കണം ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
ലബോറട്ടറി അസിസ്റ്റന്റ്: സയൻസസ്/എന്‍ജിനീയറിംഗ്/ടെക്നോളജിയിൽ ബിരുദവും 2 വർഷത്തെ പരിചയവും.
ലൈബ്രറി അസിസ്റ്റന്റ്: ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദവും ഇംഗ്ലീഷിൽ 30 വാക്കുകൾ ഒരു മിനിറ്റിൽ ടൈപ്പിംഗ് ചെയ്യണം.
അപ്പർ ഡിവിഷൻ ക്ലർക്ക് (UDC): ബിരുദം, LDC ആയി 2 വർഷത്തെ പരിചയം, മിനിറ്റിൽ 35 വാക്കുകൾ (ഇംഗ്ലീഷ്) അല്ലെങ്കിൽ മിനിറ്റിൽ 30 വാക്കുകൾ (ഹിന്ദി) ടൈപ്പിംഗ് വേഗത.
ലോവർ ഡിവിഷൻ ക്ലർക്ക് (LDC): ബിരുദവും മിനിറ്റിൽ 35 വാക്കുകൾ (ഇംഗ്ലീഷ്) അല്ലെങ്കിൽ മിനിറ്റിൽ 30 വാക്കുകൾ (ഹിന്ദി) ടൈപ്പിംഗ് വേഗത.
കുക്ക്: പത്താം ക്ലാസ് പാസായ, ബേക്കറി ആൻഡ് കൺഫെക്ഷനറിയിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്, കൂടാതെ 3 വർഷത്തെ പരിചയം.
മെഡിക്കൽ അറ്റൻഡന്റ്/ഡ്രെസ്സർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസായ), ഫസ്റ്റ് എയ്ഡിലുള്ള അറിവ്, കൂടാതെ 2 വർഷത്തെ ആശുപത്രി പരിചയം.
ലൈബ്രറി അറ്റൻഡന്റ്: 10+2 പാസായ, ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, കൂടാതെ 1 വർഷത്തെ പരിചയം.
കിച്ചൺ അറ്റൻഡന്റ്: പത്താം ക്ലാസ് പാസായ അല്ലെങ്കിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം.
ഉയർന്ന പ്രായ പരിധി,ശമ്പളം,തെരെഞ്ഞെടുപ്പ് പ്രക്രിയ എന്നീ വിവരങ്ങൾക്കായി https://cuk.ac.in/#/home സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates