CUSAT BTech programs get renewed Tier-1 accreditation  Special arrangement
Career

കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങിലെ എല്ലാ ബിടെക്ക് പ്രോഗ്രാമുകൾക്കും ടിയർ - 1 അക്രഡിറ്റേഷൻ

ഈ കോഴ്സുകളിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികളെ വാഷിംഗ്ടൺ അക്കോർഡ് ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളിൽ ഉയർന്ന പഠനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി അംഗീകരിക്കുകയും ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എല്ലാ ബിരുദ (ബിടെക്ക്) പ്രോഗ്രാമുകളും നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ (എൻബിഎ) ടിയർ - 1 വിഭാഗത്തിൽ പുതുക്കിയ അക്രഡിറ്റേഷൻ ലഭിച്ചു. 2025 ജൂലൈ ഒന്നു മുതൽ 2028 ഡിസംബർ 31 വരെ മൂന്ന് വർഷ കാലയളവിലാണ് അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്.

ടിയർ - 1 (വാഷിംഗ്ടൺ അക്കോർഡ് തലത്തിൽ) പുതുക്കിയ അക്രഡിറ്റേഷൻ ലഭിച്ചതിലൂടെ സർവകലാശാലയിലെ ബിടെക്ക് പ്രോഗ്രാമുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണനിലവാര അംഗീകാരം ലഭിക്കുകയും, ഈ കോഴ്സുകളിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികളെ വാഷിംഗ്ടൺ അക്കോർഡ് ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളിൽ ഉയർന്ന പഠനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി അംഗീകരിക്കുകയും ചെയ്യും.

കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ് സിവിൽ എൻജിനീയറിങ് സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് എന്ന പ്രോഗ്രാമുകൾക്കാണ് പുതുക്കിയ അക്രഡിറ്റേഷൻ ലഭിച്ചത്.

Education news: All BTech programs at CUSAT School of Engineering get renewed Tier-1 NBA accreditation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT