CUSAT Conducts Walk In Interview for Guest Faculty najeed
Career

കുസാറ്റ്: ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നിർദേശിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നിർദേശിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിൽ ഹാജരാകണം.

ജനുവരി 13ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0484-2862403, 9447432568 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Job news: CUSAT Conducts Walk In Interview for Guest Faculty in Electronics and Communication.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു'; മേയര്‍ പദവി കിട്ടിയത് ലത്തീന്‍ സഭയുടെ ശബ്ദം ഉയര്‍ന്നതിനാലെന്ന് വി കെ മിനിമോള്‍

'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാന്‍'; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമെന്ന് രാജീവ് ചന്ദ്രശേഖര്‍

വ്യാജ വെളുത്തുള്ളിയെ കണ്ടെത്താം

'കടുത്ത ഏകാന്തത, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍, ആ രണ്ട് മാസം നടന്നതൊന്നും എനിക്ക് ഓര്‍മയില്ല'; വെളിപ്പെടുത്തി പാര്‍വതി

കെമിക്കൽ ഇല്ലാത്ത മോയ്സ്ചുറൈസർ വീട്ടിൽ ഉണ്ടാക്കിയാലോ?

SCROLL FOR NEXT