കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) 2026 സ്കോറുള്ള അപേക്ഷകർക്ക് നീക്കിവെച്ചിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
താത്പര്യമുള്ള , CAT 2026 രജിസ്ട്രേഷൻ പൂർത്തിയാക്കിയ അപേക്ഷകര്‍, അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് CUET ടെസ്റ്റ് സ്കോര്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
CAT 2026-ന് അപേക്ഷിക്കാത്ത CUET സ്കോറുകളുള്ള അപേക്ഷകര്‍ CUET റിസർവ്ഡ് സീറ്റുകളുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷാ ഫീസ് അടച്ച് ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. CUET പുതിയ രജിസ്ട്രേഷൻ/സ്കോർ അപ്ഡേഷൻ 2026 ജൂൺ 26 വരെ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ നമ്പർ: 9778783191, 8848912606
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates