2025ലെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനായി അപേക്ഷിച്ചവർ സമർപ്പിച്ച രേഖകൾ കാൻഡിഡേറ്റ് പോർട്ടലിൽ പരിശോധിക്കാൻ സൗകര്യം ഒരുക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണം, ഫീസ് ഇളവുകൾ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ശരിയായി അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് അപേക്ഷകർക്ക് പരിശോധിക്കാം.
സമർപ്പിച്ച രേഖകളിൽ പിഴവോ,അപാകതയോ കണ്ടെത്തിയാൽ നവംബർ 28 വൈകിട്ട് 5 മണിക്ക് മുൻപായി ശരിയായ രേഖകൾ അപ്‌ലോഡ് ചെയ്ത് തിരുത്തൽ നടപടിക്രമം പൂർത്തിയാക്കണം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അപാകത പരിഹരിക്കാത്ത പക്ഷം ആനുകൂല്യങ്ങൾ നഷ്ടപ്പെടാനും പ്രവേശന നടപടികൾ തടസപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കാമെന്ന് അറിയിച്ചു. സംശയങ്ങൾക്കായി 2332120, 2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും പരീക്ഷാ കമ്മീഷണർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates