grace marks to Young Innovators Program winners K-DISC
Career

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

ഹൈസ്‌കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്‌ക്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന പരിപാടിയാണ് വൈ ഐ പി.

സമകാലിക മലയാളം ഡെസ്ക്

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) സ്‌കൂൾ വിഭാഗം സംസ്ഥാന തല വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ്.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വൈ ഐ പി-ശാസ്ത്രപഥം സംസ്ഥാനതല വിജയികൾക്കാണ് ​ഗ്രേസ് മാ‍ർക്ക് അനുവദിക്കാൻ ഉത്തരവായത്.

10 മാർക്കാണ്‌ ഇതിനായി അനുവദിച്ചിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.

ഹൈസ്‌കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്‌ക്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന പരിപാടിയാണ് വൈ ഐ പി.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, വി എച്ച് എസ് ഇ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യസ വകുപ്പ് എസ് എസ് കെ എന്നിവയുമായി ചേർന്ന് വൈ ഐ പി-ശാസ്ത്രപഥം എന്ന പേരിലാണ് വൈ ഐ പി പരിപാടി നടപ്പിലാക്കി വരുന്നത്.

ഈ പരിപാടിയിലൂടെ രണ്ട് അല്ലെങ്കിൽ മൂന്നംഗ വിദ്യാർഥി ടീമുകൾ സമർപ്പിക്കുന്ന ആശയങ്ങളിൽ നിന്നാണ് ത്രിതല മൂല്യനിർണ്ണയത്തിലൂടെ സംസ്ഥാനതല വിജയികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുത്ത ടീമുകൾക്ക് പ്രോജക്റ്റ് പൂർത്തിയാക്കാൻ മാർഗ്ഗനിർദ്ദേശവും സാമ്പത്തികസഹായവും കെ-ഡിസ്‌ക് നൽകുന്നു.

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) മുൻനിര പദ്ധതിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP) , വിവിധ സർക്കാർ വകുപ്പുകളുടെയും സർവകലാശാകളുടെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെനടപ്പാക്കുന്നതാണ്.

സംസ്ഥാനത്തെ 13 മുതൽ 37 വയസ്സ് വരെയുള്ള യുവജനങ്ങളിൽ യഥാർത്ഥ ജീവിത പ്രശ്ന പരിഹാരത്തിനു വേണ്ടിയുള്ള നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ജില്ലാ, സംസ്ഥാനതല വിജയികളാകുന്ന ടീമുകൾക്ക് പാരിതോഷികങ്ങൾ നൽകുന്നു. YIP പ്രൊജക്റ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഡൊമൈൻ, സാങ്കേതികവിദ്യ, ബിസിനസ്സ് പ്ലാൻ രൂപീകരണം, ബൗദ്ധിക സ്വത്ത് സംരക്ഷണം, പ്രോട്ടോടൈപ്പിങ് തുടങ്ങിയവയിൽ വിദഗ്ദ്ധരുടെ മെന്ററിങ് ലഭിക്കും.

ഇപ്പോൾ രജിസ്റ്റർ ചെയ്യാം

വൈ ഐ പി-ശാസ്ത്രപഥം എട്ടാം പതിപ്പിന്റെ രജിസ്‌ട്രേഷനും ആശയസമർപ്പണവും നടന്നുവരുകയാണ്. സെപ്തംബർ 14നു മുൻപായി yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആശയങ്ങൾ സമർപ്പിക്കാം.

അക്കാദമിക ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ, ഇൻഡസ്ട്രി, പൊതുസമൂഹം എന്നിവയെ ബന്ധിപ്പിച്ചാണ് വൈ ഐ പി പ്രവർത്തിക്കുന്നത്. വൈ ഐ പി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് വൈ ഐ പി-ശാസ്ത്രപഥത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്

Career News: Ideas for the 8th edition of Young Innovators Program (YIP)-Shastrapatham can be submitted before September 14th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT