Digital India Bhashini invites applications for Young Professional roles bhashini
Career

ഡിജിറ്റൽ ഇന്ത്യ ഭാഷിണിയിൽ യങ് പ്രൊഫഷണൽ നിയമനം, 50,000 രൂപ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം

ടെക്നോളജി വിഷയങ്ങളിൽ ബിഇ, ബിടെക്, ബിഎസ്. എംഎസ്, എംഇ, എംടെക്, എംസിഎ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത

സമകാലിക മലയാളം ഡെസ്ക്

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (ഡിഐസി-DIC) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (ഡിഐബിഡി- DIBD) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു.

ഇന്ത്യയുടെ ദേശീയ ഭാഷാ വിവർത്തന ദൗത്യത്തിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന യുവ, പ്രൊഫഷണലുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.

കുറഞ്ഞത് ഒരു വർഷത്തെ പ്രൊഫഷണൽ പരിചയമുള്ള യോഗ്യരായ എൻജിനീയറിങ് /എംസിഎ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ തസ്തികകളിലേക്ക് യങ് പ്രൊഫഷണലുകളായി നിയമിക്കും.

2022 ജൂലൈയിലെ ഡിജിറ്റൽ ഇന്ത്യ വാരത്തിലാണ് ഭാഷിണി എന്ന പേരിൽ നാഷണൽ ലാംഗ്വേജ് ട്രാൻസ്ലേഷൻ മിഷൻ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (DIC) കീഴിൽ പുതുതായി രൂപീകരിച്ച സംവിധാനത്തിന് കീഴിൽ ഈ ദൗത്യം പ്രവർത്തനക്ഷമമായി.

യങ് പ്രൊഫഷണുകൾക്ക് പ്രതിമാസം 50,000 രൂപ സമാഹൃത വേതനമായി ലഭിക്കും.

ടെക്നോളജി വിഷയങ്ങളിൽ ബിഇ, ബിടെക്, ബിഎസ്. എംഎസ്, എംഇ, എംടെക്, എംസിഎ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത ( കമ്പ്യൂട്ടർസയൻസ്, ഇൻഫർമേഷൻ ടെക്നോളജി, എഐ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പഠിച്ചവർക്ക് മുൻഗണന)

ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രൊഫഷണൽ പരിചയം ആവശ്യമാണ്.ഇന്റേൺഷിപ്പ് അല്ലെങ്കിൽ പരിശീലന പരിചയം എന്നിവ പരിഗണിക്കില്ല.

32 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നീതി ആയോഗ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇളവ് പരിഗണിക്കപ്പെടാവുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഭാഷിണി വെബ്‌സൈറ്റ് വഴിയോ നേരിട്ടുള്ള ഗൂഗിൾ ഫോംസ് ലിങ്ക് വഴിയോ ഏപ്രിൽ 17 മുതൽ 30 ദിവസത്തിനുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

എഐ എൻജിനീയർ, എംഎൽ എൻജിനീയർ, ഡേറ്റ എൻജിനീയർ , ക്ലൗഡ് ടെക്നോളജി എൻജിനീയർ , API ഡെവപ്പർ, MLOps എൻജിനീയർ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ (ഓപ്പൺ സോഴ്‌സ്) ഡേറ്റ സയന്റിസ്റ്റ് എന്നി തസ്തികകളിലാണ് യങ് പ്രൊഫഷണൽ ഒഴിവുകൾ ഉള്ളത്. എല്ലാ തസ്തികയിലും ഓരോ ഒഴിവുകൾ വീതം ആകെ എട്ട് ഒഴിവുകളാണ് ഉള്ളത്.

വിജ്ഞാപനം പ്രസിദ്ധീകരിച്ച ഏപ്രിൽ 17 മുതൽ 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോം ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

ഭാഷിണി വെബ്സൈറ്റ് ഇവിടെ കാണാം

Job Alert: Digital India Bhashini has announced recruitment for Young Professional posts . Eligible candidates can apply online now. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

'ഫേസ് യോഗ തട്ടിപ്പും ഉഡായിപ്പുമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍? എന്നെ മാത്രം വേട്ടയാടുന്നു'; പൊട്ടിത്തെറിച്ച് പാര്‍വതി

കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിമ വേല; മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ രക്ഷിച്ചു

അക്ഷയ തൃതീയ: സ്വര്‍ണം എങ്ങനെയെല്ലാം വാങ്ങാം?; ആറു രീതികള്‍ പരിചയപ്പെടാം

ദിവസവും പേരയ്ക്ക കഴിക്കാറുണ്ടോ?

SCROLL FOR NEXT