

ഐഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) സൂറത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II ൽ 15 ഒഴിവുകൾ നികത്തുന്നതിനാണ് വിജ്ഞാപനം പ്രസിദ്ധീകരിചച്ത്. മെയ് 15 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.
ഓൺലൈനായി അപേക്ഷിക്കുകയും നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച്, ഓൺലൈനിൽ സമർപ്പിച്ച രേഖകൾ ഉൾപ്പടെ ഹാർഡ് കോപ്പിയായി തപാൽ മാർഗം അപേക്ഷ സമർപ്പിക്കുകയും വേണം. ഹാർഡ് കോപ്പി മെയ് 15 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിച്ചിരിക്കണം.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിലാണ് അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II ലെ 15 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡിയും ബിടെക്, ബിഇ, എംടെക്, എംഇ എന്നിവയിൽ ഫസ്റ്റ് ക്ലാസോടെ പാസായവരുമായവർക്ക് അപേക്ഷ സമർപ്പിക്കാം.
ഐഐഐടി സൂറത്ത് വെബ്സൈറ്റിലെ ഗൂഗിൾ ഫോം വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ളത്. അതിന് ശേഷം ഹാർഡ് കോപ്പി അയക്കണം.
അപേക്ഷാഫീസ് 2,000 രൂപയാണ്. എസ് സി, എസ് ടി, പിഡബ്ല്യുഡി, സ്ത്രീകൾ എന്നിവർ അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അടിസ്ഥാനത്തിൽ ലെവൽ 10 ലെ ശമ്പളം, ആനുകൂല്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് തുടങ്ങിയവ ലഭിക്കും.
ഗൂഗിൾ ഫോമും ഹാർഡ് കോപ്പിയും സമർപ്പിക്കൽ നിർബന്ധമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ, അപേക്ഷ പരിഗണിക്കില്ല. നിർദ്ദിഷ്ട ഫോർമാറ്റിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള രീതി: സ്പീഡ് പോസ്റ്റ്, കൊറിയർ അല്ലെങ്കിൽ രജിസ്ട്രേഡ് തപാൽ എന്നിവ വഴി മാത്രം. അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ “Application for the post of Assistant Professor Grade-II – CSE Department” എന്ന് എഴുതിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates