2025-ലെ ഡി.എൻ.ബി (പോസ്റ്റ് എംബിബിഎസ് ) പ്രവേശനത്തിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രവേശനപരീക്ഷാ കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ ഡി എൻ ബി സീറ്റുകൾക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ക്രമത്തിലുള്ള പ്രൊവിഷണൽ ലിസ്റ്റ് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർ അവരുടെ അപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വ്യക്തിഗത റാങ്കും യോഗ്യതാ നിലയും പരിശോധിക്കാം. അലോട്ട്‌മെന്റ് നടപടികൾ, ഓപ്ഷൻ രജിസ്ട്രേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ ഷെഡ്യൂൾ പ്രവേശനപരീക്ഷാ കമ്മീഷണർ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഉദ്യോഗാർത്ഥികൾ 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates