ECGC Opens 30 PO Vacancies — Apply Before December 2 ECGC/x
Career

കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ സി ജി സിയിൽ അവസരം; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; തുടക്ക ശമ്പളം 83000 രൂപ

ഉയർന്ന പ്രായപരിധി 30 വയസ്. സംവര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് മറ്റു ആനുകൂല്യങ്ങൾക്ക് പുറമെ 83000 രൂപ തുടക്ക ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 2.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാർ സ്ഥാപനമായ എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECGC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് സ്ട്രീമിൽ 30 പ്രൊബേഷണറി ഓഫീസർമാരെ (PO) നിയമിക്കുന്നതിന് വേണ്ടിയുള്ള വിജ്ഞാപനം പുറത്തിറക്കി. ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷ സമർപ്പിക്കാം.

ഉയർന്ന പ്രായപരിധി 30 വയസ്. സംവര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് മറ്റു ആനുകൂല്യങ്ങൾക്ക് പുറമെ 83000 രൂപ തുടക്ക ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 2.

വിദ്യാഭ്യാസ യോഗ്യത

പ്രൊബേഷണറി ഓഫീസർമാർ (ജനറലിസ്റ്റുകൾ): 28 ഒഴിവ്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രൊബേഷണറി ഓഫീസർമാർ (രാജ്ഭാഷ/ഹിന്ദി): 2 ഒഴിവ്.

ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി ഹിന്ദി/ഹിന്ദി വിവർത്തനത്തിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 55% (എസ്‌സി/എസ്ടി) മാർക്കും 60% (മറ്റുള്ളവ) മാർക്കും നേടിയ ഇംഗ്ലീഷിലും ഹിന്ദി/ഹിന്ദി വിവർത്തനത്തിലും ബിരുദാനന്തര ബിരുദം.

തെരഞ്ഞെടുപ്പ് പ്രക്രിയ

രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷകളും അഭിമുഖത്തിനും ശേഷമാകും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. ആദ്യം ഘട്ടം 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ടെസ്റ്റ് (എം സി ക്യു) ആയിരിക്കും. രണ്ടാം ഘട്ടം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കണ്ടെത്താനുള്ള ഓൺലൈൻ പരീക്ഷ നടത്തും. അതിന് ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.

കൂടുതൽ വിവരങ്ങൾക്ക് https://main.ecgc.in/ സന്ദർശിക്കുക

Job alert: ECGC Announces Recruitment for 30 Probationary Officer Posts; Online Applications Open Until December 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

വി എസ് എസ് സി മെഡിക്കൽ നിയമനം; തിരുവനന്തപുരത്തും,ഇടപ്പള്ളിയിലുമായി നിരവധി ഒഴിവുകൾ

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

പുതിനയില കഴിച്ചാൽ ശരീര ഭാരം കുറയുമോ? സ്ഥിരമായി കഴിച്ചാൽ എന്തൊക്കെ ​ഗുണങ്ങൾ?

കളിയല്ല!, എല്ലാ ദിവസവും 200 രൂപ വീതം നീക്കിവെയ്ക്കാമോ?; 12 വര്‍ഷം കൊണ്ട് 20 ലക്ഷം സമ്പാദിക്കാം

SCROLL FOR NEXT