ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) നഴ്സിങ് തസ്തികയിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് ആണ് അവസരം. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.
പത്താം ക്ലാസ് പാസും ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും; അല്ലെങ്കിൽ ബി.എസ്‌സി നഴ്സിങ്.
കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിൽ നിർബന്ധിത രജിസ്ട്രേഷൻ.
യുജിസി/എഐസിടിഇ/എഐയു/നഴ്സിങ് കൗൺസിൽ അംഗീകരിച്ച മുഴുവൻ സമയ റെഗുലർ കോഴ്‌സുകൾ മാത്രമേ അംഗീകരിക്കൂ. പാർട്ട് ടൈം/ഡിസ്റ്റൻസ്/പ്രൈവറ്റ്/ഓഫ്-കാമ്പസ് യോഗ്യതകൾ പരിഗണിക്കില്ല (വിമുക്തഭടന്മാർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്).
എമർജൻസി/കാഷ്വാലിറ്റി വിഭാഗം, ഐസിസി യൂണിറ്റ് അല്ലെങ്കിൽ ഒക്യുപേഷണൽ ഹെൽത്ത് സെന്റർ എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷകന്റെ പരമാവധി പ്രായം 50 വയസ്സ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. സ്‌കിൽ ടെസ്റ്റ് നടത്തിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് 30,000 മുതൽ 45,000 രൂപ വരെ ശമ്പളം ലഭിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.fact.co.in/ സന്ദശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates