ഫെഡറൽ ബാങ്കിൽ ജോലി നേടാൻ മികച്ച അവസരം. വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. സെയിൽസ് പ്രൊഫഷണൽസ് / റിലേഷൻഷിപ്പ് മാനേജർ തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആവശ്യമാണ്.
പ്രവൃത്തി പരിചയം:
റിലേഷൻഷിപ്പ് മാനേജറായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി:
2026 ഏപ്രിൽ 1നനുസരിച്ച് 35 വയസ്സ് കവിയരുത്.
അതായത് 1991 ഏപ്രിൽ 1ന് ശേഷം ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷാഫീസ്:
ഈ നിയമനത്തിനായി അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് പ്രക്രിയ:
അപേക്ഷകൾ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും
തുടർന്ന് വ്യക്തിഗത അഭിമുഖം (Personal Interview) നടത്തും
ബാങ്ക് തീരുമാനിക്കുന്ന മറ്റ് രീതികളും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഉപയോഗിക്കാം.
ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Careers’ പേജ് വഴി ഓൺലൈനായി അപേക്ഷിക്കണം.
2026 ഏപ്രിൽ 13 മുതൽ ഏപ്രിൽ 26 വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) അപേക്ഷ സമർപ്പിക്കാം.
അപേക്ഷ നൽകുന്നതിന് മുൻപ് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയക്കുന്ന ലിങ്ക് വഴി Fed-Recruit ആപ്പിൽ പ്രവേശിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates