Final Spot Admissions for State Polytechnic Diploma on August 13–14 file
Career

പോളിടെക്‌നിക് അവസാന ഘട്ട സ്‌പോട്ട് അഡ്മിഷൻ

അപേക്ഷകർ www.polyadmission.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്

സമകാലിക മലയാളം ഡെസ്ക്

2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ,എയ്ഡഡ്,ഐ എച്ച് ആർ ഡി,സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അവസാനഘട്ട സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13, 14 തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തും.

അപേക്ഷകർ www.polyadmission.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്. നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം.

നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള, നിലവിലെ  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

Education NEWS: Final Spot Admissions for State Polytechnic Diploma on August 13–14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT