GIMS recruitment for allied and healthcare professionals with 50 vacancies GIMS
Career

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽസിന് അവസരം, 50 ഒഴിവുകൾ; മെയ് ഒമ്പത് വരെ അപേക്ഷിക്കാം

അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിലെ ടെക്നിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS)അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽ തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് പ്രസിദ്ധീകരിച്ച ഹ്രസ്വ വിജ്ഞാപന പ്രകാരം 50 ഒഴിവുകളാണ് രണ്ട് തസ്തികകളിലായിട്ടുള്ളത്.

യുപി സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS).

ലബോറട്ടറി ടെക്നീഷ്യൻ, ഒടി ടെക്നീഷ്യൻ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് നിയമനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) യെ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിലെ ടെക്നിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ഈ നിയമനങ്ങൾ സംബന്ധിച്ച പൂർണ വിജ്ഞാപനം പിന്നാലെ പ്രസിദ്ധീകരിക്കും.

GIMS allied healthcare professional recruitment 50 vacancies apply before May 9 2026 Notification

തസ്തികകൾ ഒഴിവുകൾ അടിസ്ഥാന ശമ്പളം എന്നിവ അറിയാം.

തസ്തികയുടെ പേര്: ലബോറട്ടറി ടെക്നീഷ്യൻ

ഒഴിവുകളുടെ എണ്ണം : 25

തസ്തികയുടെ പേര് : ഒ ടി ടെക്നീഷ്യൻ

ഒഴിവുകളുടെ എണ്ണം : 25

ആകെ ഒഴിവുകളുടെ എണ്ണം : 50

തെരഞ്ഞെടുപ്പ് രീതി : കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) യെ അടിസ്ഥാനമാക്കി

ശമ്പളം: 29,000 രൂപയിലെ ബേസിക് പേ ലെവൽ നാല്

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ വിശദവിവരങ്ങൾ ഉൾപ്പെടുന്ന പൂർണ വിജ്ഞാപനം അധികം വൈകാതെ ഔദ്യോഗിക വെബ്സൈറ്റിലെ റിക്രൂട്ട്മെ​ന്റ് വിഭാഗത്തിൽ പ്രസിദ്ധീകരിക്കും.

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS) ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം.

Job Alert: Government Institute of Medical Sciences (GIMS) invites applications for 50 allied and healthcare professional vacancies. Apply before May 9. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍'; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

കോഹ്‌ലിയെ കാത്ത് മറ്റൊരു നേട്ടം; 3 സിക്‌സടിച്ചാല്‍ ഗെയ്ല്‍, രോഹിത് എന്നിവര്‍ക്കൊപ്പം എലീറ്റ് ക്ലബില്‍

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുക; ഒഴിവായത് വലിയ അപകടം

SCROLL FOR NEXT