Graduate Candidates Can Apply for SAF Mission Coordinator Post in Thrissur  ai image
Career

SAF: തൃശൂരിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്; ബിരുദധാരികൾക്ക് അവസരം

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈവ്‌ലിഹുഡ് പ്രോജക്ടുകളിൽ മുൻപരിചയവും ഉള്ളവർക്ക് ആണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (SAF) തൃശൂർ ജില്ലയിൽ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം നടത്തുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈവ്‌ലിഹുഡ് പ്രോജക്ടുകളിൽ മുൻപരിചയവും ഉള്ളവർക്ക് ആണ് അവസരം.

അപേക്ഷകർക്ക് ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. പ്രായപരിധി 35 വയസാണ്. ഫിഷറീസ് വകുപ്പിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 30,000 രൂപയാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഓഗസ്റ്റ് 31ന് രാവിലെ 10.30ന് അഴീക്കോട് റീജിയണൽ ഹാച്ചറിയിലാണ് അഭിമുഖം നടക്കുന്നത്. യോഗ്യതയും താത്പര്യവുമുള്ളവർക്ക് നിശ്ചിത സമയത്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0480 2819698 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Graduate Candidates Can Apply for SAF Mission Coordinator Post in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്': ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

'സിഎംആർഎൽ കേസിൽ യുഡിഎഫ് നേതാക്കൾക്കും പങ്ക്; മുഖ്യമന്ത്രി സതീശന്റെ മൗനം സംശയാസ്പദം': കെ സുരേന്ദ്രൻ

സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റില്‍ മത്സരം കടുക്കും; ഫോക്‌സ് വാഗണിന്റെ പുതിയ മോഡല്‍ വരുന്നു, അറിയാം ഫീച്ചറുകള്‍

കാന്‍സര്‍ പ്രതിരോധത്തിന് വരെ ഉത്തമം; ചീര വീട്ടില്‍ കൃഷി ചെയ്യാം, ഈസിയായി

ഇത്രയും പപ്പട വെറൈറ്റിയോ!! കേരള പപ്പടം മുതൽ കർണാടകയുടെ ചക്കപപ്പടം വരെ, സദ്യ കൊഴുപ്പിക്കാൻ വേറെ എന്ത് വേണം