കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 24 ന് നടക്കും.
പ്ലംബർ (കാറ്റഗറി നം. 08/2025), കലാനിലയം സൂപ്രണ്ട് (കാറ്റഗറി നം. 15/2025) എന്നീ തസ്തികകളിലേയ്ക്കുള്ള ഒ എം ആർ പരീക്ഷ ഓഗസ്റ്റ് 24 ന് രാവിലെ ഒമ്പത് മുതൽ 10.45 വരെയും കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നം. 25/2025), കംപ്യൂട്ടർ സ്‌പെഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 26/2025) ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നം.27/2025) എന്നീ തസ്തികകളുടെ പൊതു ഒ എം ആർ പരീക്ഷ ഓഗസ്റ്റ് 24 ന് 01.30 മുതൽ 3.15 വരെയും നടത്തും.
വർക്ക് സുപ്രണ്ട് (കാറ്റഗറി നം. 22/2025), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നം : 29/2025) എന്നീ തസ്തികകളുടെ ഒ എം ആർ പരീക്ഷ ഓഗസ്റ്റ് 24 ന് 1.30 മുതൽ 03.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in .
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി ചേർന്ന് പട്ടികജാതി/ പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ളവർ ഓഗസ്റ്റ് 19 വൈകിട്ട് നാല് മണിക്ക് മുൻപായി https://forms.gle/PobCGyvE2eMvUgrC7 എന്ന ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 20ന് രാവിലെ 10ന് തിരുവനന്തപുരം, തൈക്കാട് നാഷണൽ കരിയർ സെന്റർ ഫോർ എസ്‌സി/എസ്ടി യിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: NATIONAL CAREER SERVICE CENTRE FOR SC/STS, Trivandrum' ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates