Hindustan Copper Recruitment 2026 Apply for 70 Executive Posts Across Multiple Disciplines 
Career

ഹിന്ദുസ്ഥാൻ കോപ്പറിൽ നിരവധി ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ ഫിനാൻസ് വരെ, അവസാന തീയതി ജൂൺ 25

മൈനിങ്, ജിയോളജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഫിനാൻസ്, എച്ച്ആർ, മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ്, സിസ്റ്റംസ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 70 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈനിങ്, ജിയോളജി മുതൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25.

ഒഴിവുകൾ

  • മൈനിങ് – 12

  • ജിയോളജി – 5

  • എൻവയോൺമെന്റ് മാനേജ്മെന്റ് – 3

  • സേഫ്റ്റി ആൻഡ് ഫയർ സർവീസസ് – 4

  • കോൺസെൻട്രേറ്റർ (മിനറൽ പ്രോസസിങ്) – 3

  • ഇലക്ട്രിക്കൽ – 9

  • ഇൻസ്ട്രുമെന്റേഷൻ – 3

  • മെക്കാനിക്കൽ – 8

  • സിവിൽ – 3

  • സിസ്റ്റംസ് – 1

  • മെഡിക്കൽ & ഹെൽത്ത് സർവീസസ് – 3

  • എച്ച്ആർ – 4

  • ഫിനാൻസ് – 7

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – 1

  • മെറ്റീരിയൽസ് & കോൺട്രാക്ട്സ് – 4

യോഗ്യത

  • മൈനിങ് – മൈനിങ് എൻജിനിയറിങ്ങിൽ ബിരുദം

  • ജിയോളജി – ജിയോളജി / അപ്ലൈഡ് ജിയോളജിയിൽ പി.ജി

  • പരിസ്ഥിതി മാനേജ്മെന്റ് – എൻവയോൺമെന്റ് എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട പി.ജി

  • സേഫ്റ്റി & ഫയർ സർവീസസ് – എൻജിനിയറിങ് ബിരുദവും സേഫ്റ്റി മാനേജ്മെന്റിൽ പി.ജി/ഡിപ്ലോമയും അല്ലെങ്കിൽ ഫയർ എൻജിനിയറിങ്

  • മിനറൽ പ്രോസസിങ് – മിനറൽ & മെറ്റലർജിക്കൽ എൻജിനിയറിങ്

  • ഇലക്ട്രിക്കൽ – ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം

  • ഇൻസ്ട്രുമെന്റേഷൻ – ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് എൻജിനിയറിങ്

  • മെക്കാനിക്കൽ – മെക്കാനിക്കൽ എൻജിനിയറിങ്

  • സിവിൽ – സിവിൽ എൻജിനിയറിങ്

  • സിസ്റ്റംസ് – കംപ്യുട്ടർ സയൻസ് / ഐ.ടി ബിരുദം അല്ലെങ്കിൽ MCA

  • മെഡിക്കൽ & ഹെൽത്ത് സർവീസസ് – MBBS + PG ഡിപ്ലോമ / MD / MS / DNB

  • എച്ച്ആർ – ഏതെങ്കിലും ബിരുദവും MBA (HR) / പേഴ്സണൽ മാനേജ്മെന്റ് / സോഷ്യൽ വർക്കിൽ പി.ജി

  • ഫിനാൻസ് – CA അല്ലെങ്കിൽ CMA

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – ഏതെങ്കിലും ബിരുദവും ജേർണലിസം / പബ്ലിക് റിലേഷൻസിൽ പി.ജി

  • മെറ്റീരിയൽസ് & കോൺട്രാക്ട്സ് – ഏതെങ്കിലും ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ മാനേജ്മെന്റിൽ പി.ജി / MBA

പ്രവൃത്തിപരിചയം, ശമ്പളം എന്നിവ തസ്തികയും ഗ്രേഡും അനുസരിച്ച് വ്യത്യാസപ്പെടും. ഭിന്നശേഷിക്കാർക്കും സംവരണ വിഭാഗങ്ങൾക്കുമായി പ്രത്യേക സംവരണവും നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.hindustancopper.com/Upload/Notice/0-639145466897053750-NoticeFILE.pdf

Hindustan Copper Recruitment 2026 Apply for 70 Executive Posts Across Multiple Disciplines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി ; സിപിഎമ്മിൽ അസാധാരണ നടപടി

ജനനം കേരളത്തില്‍, ഇപ്പോള്‍ ലൊസാഞ്ചലസ് സിറ്റി കൗണ്‍സിലില്‍; മേയറാകുമോ നിത്യ രാമന്‍?

കനത്ത മഴ: കാസര്‍കോട് 50 മീറ്റളോളം നീളത്തില്‍ റോഡ് വിണ്ടുകീറി

പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് കർണാടക മുഖ്യമന്ത്രി; വിവാദം - വിഡിയോ

ഉറക്കം കുറവാണോ? ബെഡ്റൂമിൽ വയ്ക്കേണ്ട 6 ഇൻഡോർ ചെ‌ടികൾ

SCROLL FOR NEXT