HLL Lifecare recruitment notification for 40 Management Trainee vacancies with Deputy Manager appointment opportunity  @HLLLifecare
Career

എച്ച്എൽഎൽ ലൈഫ് കെയറിൽ മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 40 ഒഴിവുകൾ, ഡെപ്യൂട്ടി മാനേജർ ആയി നിയമനം

മാർച്ച് 10 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

എച്ച്എൽഎൽ (HLL) ലൈഫ് കെയർ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ബിഇ/ബിടെക്, ബിഫാം, എംബിഎ, എംഎസ്ഡബ്ല്യു, പിജിഡിബിഎം, എംഐബി, എംപിഐബി, പിജിഡിപിഎം, എംഎ, എംഎച്ച്ആർഎം, ബിഎസ്‌സി (ഗണിതം/സ്റ്റാറ്റിസ്റ്റിക്സ്), അല്ലെങ്കിൽ സയൻസിൽ യുജി ബിരുദവും എംബിഎ (ഹോസ്പിറ്റൽ മാനേജ്‌മെന്റ്) ബിരുദവും എന്നിവയാണ് ഈ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത.

മാർച്ച് 10 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഡെപ്യൂട്ടി മാനേജർ (E1 ലെവൽ) തലത്തിലുള്ള എക്സിക്യൂട്ടീവുകൾക്ക് ബാധകമായ അടിസ്ഥാന ശമ്പളം + ഡിഎയ്ക്ക് തുല്യമായ പ്രതിമാസ സ്റ്റൈപ്പൻഡിൽ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും, അതായത്, അടിസ്ഥാന ശമ്പളം പ്രതിമാസം 40,000/- രൂപ + അതിന് ശേഷമുള്ള ബാധകമായ ഡിഎ.

ഒരു വർഷത്തെ പരിശീലന കാലയളവ് വിജയകരവും തൃപ്തികരവുമായി പൂർത്തിയാക്കുകയും ഈ ആവശ്യത്തിനായി നടത്തുന്ന പരീക്ഷയിൽ വിജയിക്കുകയും ചെയ്താൽ, ഡെപ്യൂട്ടി മാനേജർ (E-1 ഗ്രേഡ്) എന്ന നിലയിൽ നിയമിക്കും.

ഒഴിവുകളുടെ എണ്ണം, തസ്തികകൾ, യോഗ്യത എന്നിവ

ആകെ ഒഴിവുകളുടെ എണ്ണം: 40

മാനേജ്മെന്റ് ട്രെയിനി - എൻജിനീയറിങ്

യോഗ്യത: കെമിക്കൽ / മെക്കാനിക്കൽ / മെക്കാട്രോണിക്സ് / ബയോമെഡിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / സിവിൽ / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ കുറഞ്ഞത് 65% മാർക്കോടെ മുഴുവൻ സമയ ബിഇ/ബി.ടെക്.

ഒഴിവുകളുടെ എണ്ണം :17

മാനേജ്മെന്റ് ട്രെയിനി - ഫാർമ

യോഗ്യത:കുറഞ്ഞത് 65% മൊത്തം മാർക്കോടെ ഫുൾടൈം ബിഫാം.

ഒഴിവുകളുടെ എണ്ണം: ആറ്

മാനേജ്മെന്റ് ട്രെയിനി - മാർക്കറ്റിങ്

യോഗ്യത: കുറഞ്ഞത് 65% മൊത്തം മാർക്കോടെ ഫുൾടൈം എംബിഎ (മാർക്കറ്റിങ്) / എംബിഎ (ഡിജിറ്റൽ മാർക്കറ്റിങ്) / 2 വർഷത്തെ പിജിഡിബിഎം (മാർക്കറ്റിങ്) (എംബിഎയ്ക്ക് തുല്യം) / എംഐബി / എംപിഐബി.

ഒഴിവുകളുടെ എണ്ണം: 10

മാനേജ്മെന്റ് ട്രെയിനി - ഹ്യൂമൻ റിസോഴ്‌സസ്

യോഗ്യത:കുറഞ്ഞത് 65% മൊത്തം മാർക്കോടെ മുഴുവൻ സമയ എംബിഎ (എച്ച്ആർ) / എംഎസ്ഡബ്ല്യു (പിഎം&ഐആർ) / രണ്ട് വർഷത്തെ പിജിഡിപിഎം (എംബിഎയ്ക്ക് തുല്യം) / എംഎ (പിഎം&ഐആർ) / എംഎച്ച്ആർഎം. എൽഎൽബിയുടെ അധിക യോഗ്യത അഭികാമ്യം.

ഒഴിവുകളുടെ എണ്ണം: രണ്ട്

മാനേജ്മെന്റ് ട്രെയിനി - സോഷ്യൽ വർക്ക്

യോഗ്യത:കുറഞ്ഞത് 65% മൊത്തം മാർക്കോടെ മുഴുവൻ സമയ എംഎസ്ഡബ്ല്യു (മെഡിക്കൽ ആൻഡ് സൈക്യാട്രി).

ഒഴിവുകളുടെ എണ്ണം: ഒന്ന്

മാനേജ്മെന്റ് ട്രെയിനി - ഡേറ്റ അനലിറ്റിക്സ്

യോഗ്യത:ബിഇ / ബിടെക് / മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിഎസ് സി ഇവയിലേതെങ്കിലും കഴിഞ്ഞ ശേഷം കുറഞ്ഞത് 65% മൊത്തം മാർക്കോടെ ഫുൾടൈം എംബിഎ (ഡേറ്റ അനലിറ്റിക്സ്)

ഒഴിവുകളുടെ എണ്ണം : ഒന്ന്

മാനേജ്മെന്റ് ട്രെയിനി - ഹോസ്പിറ്റൽ മാനേജ്‌മെന്റ്

യോഗ്യത: സയൻസ് വിഷയങ്ങളിലേതിലെങ്കിലും ബിരുദവും കുറഞ്ഞത് 65% മൊത്തം മാർക്കോടെ ഫുൾടൈം എംബിഎ (ഹോസ്പിറ്റൽ മാനേജ്മെന്റ്) .

ഒഴിവുകളുടെ എണ്ണം: മൂന്ന്

പൊതുവിവരങ്ങൾ

പരമാവധി പ്രായം: 27 വയസ്സ് (01.02.2026 അടിസ്ഥാനമാക്കി)

ഇന്ത്യാ ഗവൺമെന്റ് നിയമങ്ങൾ പ്രകാരം അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

ശമ്പളം: ട്രെയിനിങ് കാലയളവിന് ശേഷം സ്ഥിര നിയമനം ലഭിക്കുമ്പോൾ 40,000/- – 1,40,000/- ശമ്പള സ്കെയിൽ

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി (ക്രീമി ലെയർ & നോൺ-ക്രീമി ലെയർ) /ഇഡബ്ല്യു എസ് എന്നിവർക്ക്: 1180 രൂപ

എസ് സി, എസ് ടി, പിഡബ്ല്യുഡി എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

അപേക്ഷിക്കാനുള്ള അവസാന തീയതി :മാർച്ച് 10

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

Job Alert: HLL Lifecare has announced 40 vacancies for Management Trainee posts. Selected candidates may be appointed as Deputy Managers. Check eligibility and apply details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

നസ്രീനയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി, യുവാവിന്റേത് ആത്മഹത്യ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 48 lottery result

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യമില്ല: ഡല്‍ഹി ഹൈക്കോടതി

പുരോഗതിയ്ക്കുള്ള ശിക്ഷയാണോ?; നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധം; കേന്ദ്രസര്‍ക്കാരിന് സ്റ്റാലിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT