How to Successfully Crack CLAT 2026 Exam with a Smart Study Plan meta ai
Career

CLAT 2026: എങ്ങനെ സ്കോർ ചെയ്യാം? ഈ സ്റ്റഡി പ്ലാൻ ഒന്നു പരീക്ഷിച്ച് നോക്കൂ

ഇനിയുള്ള ക്ലാറ്റ് പരീക്ഷ എളുപ്പമാക്കാൻ ചില വഴികളുണ്ട്. ആ വഴികളിലൂടെ ഒന്ന് പരീക്ഷയ്ക്കായി പഠിച്ചു നോക്കിയാലോ. പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ചില കാര്യങ്ങൾ ഇന്ന് മുതൽ ആരംഭിക്കണം.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ 26 നിയമ സർവകലാശാലകളിലെ നിയമ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടാനുള്ള ക്ലാറ്റ് 2026 (CLAT) പരീക്ഷയ്ക്ക് ഇനി 75 ദിവസമാണ് അവശേഷിക്കുന്നത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഇനി ഉള്ള ഓരോ ദിവസവും വളരെ വിലപ്പെട്ടതാണ്. കൃത്യമായ ഒരു സ്റ്റഡി പ്ലാൻ ഉണ്ടെങ്കിൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ (CLAT - 2026 ) നിങ്ങൾക്ക് മികച്ച സ്കോർ നേടാൻ കഴിയും. അവസാനവട്ട തയ്യാറെടുപ്പിന് സഹായകരമാകുന്ന മികച്ച ഒരു സ്റ്റഡി പ്ലാൻ ഇതാ.

ആകെ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും ക്ലാറ്റ് 2026 (CLAT) പരീക്ഷയ്ക്ക് ഉണ്ടാകുക. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാർക്ക് ആണ് കുറയ്ക്കുക. അതു കൊണ്ട് തന്നെ ഉത്തരം തെറ്റാതിരിക്കുക എന്നത് ഇതിൽ പ്രധാനമാണ്. അതിനായി, ചെയ്യേണ്ട പ്രധാന കാര്യം ചോദ്യം ശ്രദ്ധിച്ചു വായിച്ചു മനസിലാക്കണം. അതിന് ശേഷം മാത്രം ഉത്തരമെഴുതുക.

നിങ്ങൾ ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളാണെങ്കിൽ ഇനിയുള്ള ഓരോ ദിവസവും വളരെ നിർണായകമാണ്. പരീക്ഷയെ അഭിമുഖീകരിക്കാനായി കൃത്യമായ ആസൂത്രണത്തോടെ വേണം പഠിക്കേണ്ടത്. വെറുതെ വായിച്ചു പോകുകയോ ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചോ പഠിക്കാൻ പാടില്ല. പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ചില കാര്യങ്ങൾ ഇന്ന് മുതൽ ആരംഭിക്കണം.

ഇതിനായി, ഓരോ പരീക്ഷാർത്ഥിയും കൃത്യമായ ടൈംടേബിൽ ക്രമീകരിച്ച് പഠനം നടത്തണം. അങ്ങനെ ടൈംടേബിൾ നിശ്ചയിക്കുമ്പോൾ പഠന വിഷയങ്ങൾ സമയം എന്നിവ പരീക്ഷയുടെ ചോദ്യവുമായി ബന്ധപ്പെട്ട് ക്രമീകരിക്കണം.

ഇങ്ങനെ ടൈംടേബിൾ ക്രമീകരിക്കാം

ഒരോ ദിവസവും രണ്ട് മണിക്കൂർ കറന്റ് അഫയേഴ്‌സിന് മാറ്റിവയ്ക്കുക. ലീഗൽ റീസണിങ്,കേസ് നിയമങ്ങൾ, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങൾക്കായി ഓരോ മണിക്കൂർ വീതം മാറ്റി വയ്ക്കുക.

ക്വാണ്ടിറ്റേറ്റിവ് പ്രാക്ടീസ് ഡേറ്റ ഇന്റെർപ്രെറ്റേഷൻ,മോക്ക് ടെസ്റ്റ് എന്നിവയ്ക്കായി ഒരു മണിക്കൂറും മാറ്റി വയ്ക്കണം. ഏറ്റവും ഒടുവിൽ, പഠിച്ച കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി 30 മിനിറ്റ് മാറ്റി വയ്ക്കുക.

ഇനിയുള്ള 30 ദിവസം നിങ്ങൾ തയ്യാറാക്കിയ നോട്ടുകൾ,ഫോർമുലകൾ,ലീഗൽ പ്രിൻസിപ്പൾസ് എന്നിവ ദിവസേന ആവർത്തിച്ച് പഠിക്കുക. എല്ലാ ദിവസവും രണ്ട് വീതം കോമ്പ്രെഹെൻഷൻ, ലീഗൽ,ലോജിക്കൽ ഭാഗങ്ങൾ വായിച്ചു മനസിലാക്കുക. ഓരോ ദിവസവും പത്ത് ക്വാണ്ടിറ്റേറ്റീവ് ചോദ്യങ്ങൾ വീതം പഠിക്കുക.

നിങ്ങളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനായി ഓൺലൈൻ ഉൾപ്പടെയുള്ള വിവിധ വാർത്താമാധ്യമങ്ങൾ സ്ഥിരമായി വായിക്കണം. ഒരാഴ്ച രണ്ട് മോക്ക് ടെസ്റ്റുകൾ നടത്തുക. അതിലൂടെ നിങ്ങൾ എത്രത്തോളം കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്ന് മനസിലാക്കാൻ സാധിക്കും.

31 മുതൽ 65 വരെയുള്ള ദിവസങ്ങളിൽ പരീക്ഷകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. മോക്ക് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുക. ഓരോ പരീക്ഷയ്ക്ക് ശേഷവും എത്രത്തോളം സമയം ഉപയോഗിച്ചു,എത്ര ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ സാധിച്ചൂ, ഏതൊക്കെ ചോദ്യമാണ് വിട്ടു പോയത് എന്നിവ കൃത്യമായി പരിശോധിക്കുക.

ലീഗൽ പ്രിൻസിപ്പൾസ്, പ്രധാന വിധികൾ, കോൺസ്റ്റിറ്റ്യൂഷണൽ ആർട്ടിക്കിൾസ്, കഴിഞ്ഞ 10 മാസത്തെ ജനറൽ നോളജ് എന്നിവയ്ക്ക് പ്രാധാന്യം നൽകി പഠിക്കുക.

പരീക്ഷയ്ക്ക് മുൻപുള്ള പത്ത് ദിവസം പുതിയ കാര്യങ്ങൾ ഒന്നും തന്നെ പഠിക്കാൻ ശ്രമിക്കരുത്. പഠിച്ച കാര്യങ്ങൾ മാത്രം വീണ്ടും ആവർത്തിച്ച് പഠിക്കുക. സമാധാനമായി പരീക്ഷയെഴുതാൻ വേണ്ടി മാനസികമായി ഒരുങ്ങുക. നന്നായി ഭക്ഷണമൊക്കെ കഴിച്ചു കൃത്യമായി ഉറങ്ങുക. ഇതൊക്കെ പരീക്ഷ കൃത്യമായി എഴുതാൻ നിങ്ങൾക്ക് സഹായിക്കും.

Education news: How to Successfully Crack CLAT 2026 Exam with a Smart Study Plan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT