ICFOSS Announces Online Certificate Course in Machine Learning Special arrangement
Career

മെഷീൻ ലേണിങ്; ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

ജനുവരി 5 മുതൽ 22 വരെ നീളുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം പൂർണമായും ഓൺലൈൻ രീതിയിലാണ് നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഐസിഫോസ് (ICFOSS) സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ മെഷീൻ ലേണിങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ജനുവരി 5 മുതൽ 22 വരെ നീളുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം പൂർണമായും ഓൺലൈൻ രീതിയിലാണ് നടത്തുന്നത്.

അധ്യാപകർ, വിദ്യാർഥികൾ, പ്രൊഫഷണൽസ് എന്നിവർക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ മൂഡിൽ (Moodle) പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിശീലനം വൈകുന്നേരം 6 മുതൽ 8 വരെയായിരിക്കും. ആകെ 50 പേർക്കാണ് പ്രവേശനം അനുവദിക്കുക.

താൽപ്പര്യമുള്ളവർക്ക് ജനുവരി 1 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/218 എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. വിശദവിവരങ്ങൾക്ക് +91 7356610110, +91 471 2413012 / 13 / 14, +91 9400225962 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Job alert: ICFOSS Announces Online Certificate Course in Machine Learning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3.15 മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്; ശസ്ത്രക്രിയകൾക്ക് തുടക്കം: അലിന്‍ ഷെറിന് വിട നല്‍കി കേരളം

നാടക നടി കലാലയം രാധ അന്തരിച്ചു

'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമോ, വിധേയത്വമോ; സച്ചിദാനന്ദൻ മാഷിന് അതിമാനുഷിക സിദ്ധിയുണ്ടെന്ന് തോന്നുന്നു: പ്രേംകുമാര്‍

അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

SCROLL FOR NEXT