തൃശൂർ: പ്രൊഫഷണൽ നാടക രംഗത്ത് നിറ സാന്നിധ്യമായിരുന്ന കലാലയം രാധ വിടവാങ്ങി. 79 വയസ്സായിരുന്നു. സംസ്‌കാരം ശനി പകൽ മൂന്നിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. തൃശൂർ വളർക്കാവ് സ്വദേശിയായ രാധ ഭർത്താവ് ജോസ് പായമ്മലിനൊപ്പം നാടകാഭിനയത്തിൽ ഗിന്നസ് റെക്കോർഡ് ഇട്ടിട്ടുണ്ട്. തൃശൂർ പൂരം പ്രദർശന നഗരിയിൽ തുടർച്ചയായി 50 വർഷം ഇരുവരും നാടകം അവതരിപ്പിച്ചാണ് ചരിത്രം സൃഷ്ടിച്ചത്.
ചലച്ചിത്ര- നാടക നടിയും നൃത്താധ്യാപികയുമായിരുന്നു രാധ. അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഭർത്താവ് അന്തരിച്ച ജോസ് പായമ്മലും നാടക നടനും സംവിധായകനുമായിരുന്നു. തൃശൂർ പൂരം പ്രദർശനത്തിൽ ഇവർ രണ്ടായിരത്തോളം തത്സമയ നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാല് തവണ തുടർച്ചയായി സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് കലാലയം രാധയ്ക്കായിരുന്നു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
അച്ചുവിൻ്റെ അമ്മ, സൂര്യദാനം, രാത്രികൾ നിനക്കുവേണ്ടി, ഇസബെല്ല, ജമ്നപ്യാരി, ചിൽഡ്രൻസ് പൊലീസ്, ഒരേ ഭൂമി ഒരേ രക്തം, അരഞ്ഞാണം, ഞാനൊന്ന് പറയട്ടേ, മഗ്‍രീബ്, ലഡ്ഡു, ഭാരതപ്പുഴ തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലുമുകളിലും അഭിനയിച്ചിട്ടുണ്ട്. മകൻ: ലോന ബ്രിന്നർ (ഡെപ്യൂട്ടി ഡയറക്ടർ ഓപറേഷൻസ്, എംഎഎൽഎച്ച് അബുദാബി). മരുമകൾ: സുനിത ബ്രിന്നർ.
Drama actress Kalalayam Radha who was a prominent presence in the professional theatre scene, has passed away
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

