ICSIL Recruitment 2026 Apply Online for Multiple Posts Selection Through Interview and Skill Test. @esichq
Career

പ്ലസ് ടു,ഡിഗ്രി കഴിഞ്ഞവർക്ക് അവസരം, അപേക്ഷിക്കാൻ ഒരു ദിവസം മാത്രം; ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ അവസരം

ഡോക്യുമെന്റുകളുടെ പരിശോധന, അഭിമുഖം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

സമകാലിക മലയാളം ഡെസ്ക്

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) വിവിധ തസ്തികകളിൽ കരാർ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ഓപ്പറേറ്റർ, എംടിഎസ് (മൾട്ടി ടാസ്കിംഗ് സ്റ്റാഫ്) തസ്തികകളിലാണ് നിയമനം. അകെ 40 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാൻ ഒരു ദിവസം മാത്രമാണ് സമയം ഉള്ളത്. ഏപ്രിൽ 10 മുതൽ ഏപ്രിൽ 11 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

21 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് ബിരുദ യോഗ്യതയും എംടിഎസ് (MTS) തസ്തികയ്ക്ക് പ്ലസ് ടു (12-ാം ക്ലാസ്) യോഗ്യതയും ഉണ്ടായിരിക്കണം. ഡാറ്റ എൻട്രി ഓപ്പറേറ്റർ,മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ 20 ഒഴിവുകൾ വീതമാണ് ഉള്ളത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും 590 രൂപയാണ് അപേക്ഷ ഫീസ്. ഇത് തിരിച്ചു ലഭിക്കില്ല.

ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് 24,356 രൂപയും എംടിഎസ് വിഭാഗത്തിൽ നിയമനം ലഭിക്കുന്നവർക്ക് 22,411രൂപയും ശമ്പളം ആയി ലഭിക്കും. ഡോക്യുമെന്റുകളുടെ പരിശോധന, അഭിമുഖം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റ് വഴി അല്ലെങ്കിൽ ‘Apply Online’ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://icsil.in/app/uploads/advertisement/DCI_%28DEO_MTS%291.pdf

ICSIL Recruitment 2026 Apply Online for Multiple Posts Selection Through Interview and Skill Test.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്

വണ്ണം കുറയ്ക്കാൻ ജപ്പാൻകാരുടെ ഈ ശീലങ്ങൾ നമുക്കും പരീക്ഷിക്കാം

'നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം'; മമ്മൂട്ടിയോട്ട് വോട്ട് തേടി അഖിൽ മാരാർ, സ്നേഹം അറിയിച്ച് മോഹൻലാലും

മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍

'കല്ലേലി അപ്പൂപ്പനാണേ സത്യം.. അങ്ങനൊരു കേസില്ല', അടൂരിലെ ലഘുലേഖ വിവാദത്തില്‍ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി

SCROLL FOR NEXT