IHRD Attingal Engineering College Invites Applications for Temporary Jobs SIJU RAHMAN
Career

IHRD: ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ ഒഴിവുകൾ; അഭിമുഖത്തിലൂടെ നിയമനം

കംപ്യുട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (കംപ്യുട്ടർ സയൻസ്), ട്രേഡ്സ്മാൻ (കംപ്യുട്ടർ സയൻസ്) തസ്തികകളിലാണ് ഒഴിവുകളുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ ഒഴിവുകൾ. കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലി അടിസ്ഥാനത്തിലാണ് നിയമനം. കംപ്യുട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (കംപ്യുട്ടർ സയൻസ്), ട്രേഡ്സ്മാൻ (കംപ്യുട്ടർ സയൻസ്) തസ്തികകളിലാണ് ഒഴിവുകളുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യത

കംപ്യുട്ടർ പ്രോഗ്രാമർ

  • ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യുട്ടർ സയൻസ്.

ഡെമോൺസ്ട്രേറ്റർ (കംപ്യുട്ടർ സയൻസ്)

  • ഫസ്റ്റ് ക്ലാസ് മൂന്നുവർഷ ഡിപ്ലോമ ഇൻ കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യുട്ടർ സയൻസ്.

ട്രേഡ്സ്മാൻ (കംപ്യുട്ടർ സയൻസ്)

  • എസ്.എസ്.എൽ.സി വിജയവും കംപ്യുട്ടർ സയൻസിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC).

അഭിമുഖ തീയതി

  • 2026 ജൂലൈ 6

  • സമയം: രാവിലെ 10 മണി

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ രേഖകളുടെയും അസൽ പകർപ്പുകൾ സഹിതം ജൂലൈ 6 രാവിലെ 10 മണിക്ക് കോളജിൽ നടക്കുന്ന വാക്ക്-അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0470-2627400

IHRD Attingal Engineering College Invites Applications for Temporary Jobs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല'

'ഡസ്‌കി ബ്യൂട്ടി എന്ന് എന്നെ വിളിക്കുമ്പോഴും താരതമ്യം വെളുപ്പിനോട്'; സിനിമയിലെ വേര്‍തിരിവിനെതിരെ ഐശ്വര്യ ലക്ഷ്മി

'ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലല്ലോ'; അയോധ്യ സംഭാവന തട്ടിപ്പ് കേസില്‍ അടിയന്തര വാദം ഇല്ലെന്ന് സുപ്രീംകോടതി

'ജയം മാത്രമേ രക്ഷിക്കു, അസാധ്യ കളിയും വേണം'; ജർമനിക്ക് കഠിനം!

ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി