IIM and IIT collaborate to introduce a new undergraduate program in Digital Science and Business Management IIT and IIM
Career

ഐഐഎമ്മും ഐഐടി ചേർന്ന് പുതിയ കോഴ്സ്, ഡിജിറ്റൽ സയൻസ്, ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ബിരുദം

ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ മുംബൈ ഐഐഎം മുംബൈയും ഐഐടി ബോംബെയും വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവട് വെപ്പ് നടത്തുന്നു. ഇരു സ്ഥാപനങ്ങളും ചേർന്ന് പുതിയ ബിരുദ പ്രോഗ്രാം തുടങ്ങും.

ഡിജിറ്റൽ സയൻസ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ നൂതനമായ നാല് വർഷത്തെ ബിരുദ ( അണ്ടർ ഗ്രാജുവേറ്റ്) പ്രോഗ്രാമാണ് ഇരു സ്ഥാപനങ്ങളും ചേർന്ന് ആരംഭിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക വിഷയങ്ങൾ, മാർക്കറ്റിങ്, ഫിനാൻസ്, മാനുഫാക്ചറിങ് തുടങ്ങിയ മാനേജ്‌മെന്റ് വിഷയങ്ങളും സമന്വയിപ്പിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. . 70 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം.

ഈ വർഷം തന്നെ കോഴ്‌സ് ആരംഭിക്കുമെന്ന് ഐഐഎം മുംബൈ അധികൃതർ അറിയിച്ചു. ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പ്രതിവർഷം ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് കോഴ്‌സ് ഫീസ്. ഐഐഎം മുംബൈ 100 ശതമാനം പ്ലേസ്‌മെന്റ് ഉറപ്പുനൽകുന്നു.

നാല് വർഷത്തെ ബിരുദ പഠനത്തിന് ശേഷം മൂന്നാം വർഷത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് എംബിഎ തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. ഇതുവഴി ബിരുദത്തിന് തൊട്ടുപിന്നാലെ ഒരു വർഷം കൊണ്ട് എംബിഎ പൂർത്തിയാക്കാൻ സാധിക്കും.

നിലവിൽ 1200 വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യമാണ് ഐഐഎം മുംബൈയിലുള്ളത്. വരും വർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ കൂടുതൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ഐഐഎം മുംബൈയുടെ ആദ്യ എംബിഎ ബാച്ചിന്റെ ബിരുദദാന ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എൻഐടിഐഇ (NITIE) എന്നറിയപ്പെട്ടിരുന്ന സ്ഥാപനം 2026ലാണ് ഐഐഎം മുംബൈ ആയി മാറിയത്. ഇതിന് ശേഷമുള്ള ആദ്യ ബിരുദദാന ചടങ്ങിലായിരുന്നു ഇത്. ഐഐടിയും ഐഐഎമ്മും ചേർന്നുള്ള പുതിയ ബിരുദ കോഴ്സ് പ്രഖ്യാപനം വിദ്യാഭ്യാസ മേഖലയിൽ പ്രധാനപ്പെട്ട ഒന്നായിട്ടാണ് വിലയിരുത്തുന്നത്.

സാങ്കേതിക വിദ്യയും ബിസിനസ് മാനേജ്‌മെന്റും ഒത്തുചേരുന്ന ഈ കോഴ്‌സ് വ്യവസായ ലോകത്തെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന് ഐഐഎം മുംബൈ അധികൃതർ പറഞ്ഞു.

Education News: IIM and IIT have jointly introduced a new undergraduate program in Digital Science and Business Management. Learn about course details, eligibility.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

യുഎഇ യിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും, സ്കൂളുകളുടെ തീരുമാനം ബുധനാഴ്ച

SCROLL FOR NEXT