കായിക പഠനത്തിൽ ബിരുദാനന്തരബിരുദം നേടാം, സംസ്കൃത സർവകലാശാലയിൽ എംപിഇഎസ് കോഴ്സിന് ഏപ്രിൽ 22 വരെ അപേക്ഷിക്കാം

സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്.
Students training in physical education as part of MPES course at Sanskrit University Kalady
Students can pursue a postgraduate degree in Physical Education through the MPES course at Kalady Sanskrit University.Gemini AI representative purpose only
Updated on
2 min read

ഇന്ന് ലോകത്തെ തന്നെ പ്രധാന തൊഴിൽദാതാവായി മാറിയിട്ടുള്ള മേഖലകളിലൊന്നാണ് കായികരംഗം. സ്പോര്‍ട്സിനോടുള്ള അഭിനിവേശവും ആധുനിക സ്പോര്‍ട്സ് മാനേജ്മെന്‍റ് തന്ത്രങ്ങളിലുള്ള അവഗാഹവും സ്പോര്‍ട്സിനെ ആഗോള വ്യവസായമാക്കിയിരിക്കുന്ന സാഹചര്യത്തിൽ അക്കാദമിക് യോഗ്യതയുള്ളവർക്കുള്ള തൊഴിൽ സാധ്യതകൾ ഏറെ ഉയർന്നു വന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇന്ന് കളി എന്നത് വെറും കളിയല്ല എന്നും അതിന് അക്കാദമിക് മികവുകൾ കൂടി ആവശ്യമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാധ്യതകളിലേക്ക് വഴി തുറക്കുന്നതാണ് ഫിസിക്കൽ എജ്യൂക്കേഷൻ കോഴ്സുകൾ.

ഫിസിക്കൽ എജ്യൂക്കേഷൻ കോഴ്സിൽ വിവിധ സ്ഥലങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണ്. സംസ്കൃത സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷനിൽ (എംപിഇഎസ്) ബിരുദാനന്തര കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

Students training in physical education as part of MPES course at Sanskrit University Kalady
എൽബിഎസ്സിൽ 26 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ, പത്ത്, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

കായിക മേഖലയിലെ തൊഴിൽ അവസരങ്ങൾ

കായിക പരിശീലകന്‍, ഒഫീഷ്യലുകള്‍, കായികാധ്യാപകന്‍ എന്നിവരുടേത് മാത്രമായിരുന്നു പരമ്പരാഗത തൊഴിലുകൾ. എന്നാൽ ഇന്ന് ഏറെ വാണിജ്യ സാധ്യതകളുള്ള കായിക രംഗത്ത് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുവന്നിട്ടുണ്ട്.

കായികാധ്യാപകര്‍, പേഴ്സണല്‍ ട്രെയിനര്‍, സ്പോര്‍ട്സ് ഏജന്റ്, സ്പോര്‍ട്സ് ലീഗുകള്‍ രൂപകല്‍പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ലീഗ് മാനേജര്‍, ടൂര്‍ണമെന്റുകള്‍ രൂപകൽപ്പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ടൂര്‍ണമെന്റ് മാനേജര്‍, ക്ലബ്ബുകളെ നയിക്കുന്ന ക്ലബ് മാനേജര്‍, ടീമുകളെ നയിക്കുന്ന ടീം മാനേജര്‍, സ്പോര്‍ട്സ് പി ആര്‍ ഒ, സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, സ്പോര്‍ട്സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, പ്ലയര്‍ ലയ്സന്‍ ഓഫീസര്‍, സ്പോര്‍ട്സ് മാര്‍ക്കറ്റിങ് മാനേജര്‍, എന്നിങ്ങനെ വിവിധ തൊഴിൽ സാധ്യതകളാണ് ഇപ്പോവുള്ളത്. ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ലഭിക്കാവുന്ന തൊഴില്‍ മേഖലകളാണിവ.

Students training in physical education as part of MPES course at Sanskrit University Kalady
KEAM 2026 : വിദ്യാർത്ഥികൾ കൈവശം കരുതേണ്ട തിരച്ചറിയൽ രേഖകൾ ഇവയാണ്

വിവിധ കായിക മത്സരങ്ങളുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോര്‍ട്സ് ഇവന്‍റ് കോഓര്‍ഡിനേറ്റര്‍, സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യം, പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്പോര്‍ട്സ് ഫെസിലിറ്റികളുടെ നടത്തിപ്പിന്‍റെ ചുമതലയുള്ള സ്പോര്‍ട്സ് ഫസിലിറ്റി മാനേജര്‍,

പൊതുജനത്തെ വിവിധ കായിക ഇനങ്ങളിലേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും ആകര്‍ഷിക്കുന്നതിന് ആവശ്യമായ വിവിധ പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പാക്കുന്ന സ്പോര്‍ട്സ് ഡെവലപ്മെന്റ് ഓഫീസര്‍, നാളത്തെ താരങ്ങളെ കണ്ടെത്തുന്ന പ്രൊഫഷണല്‍ സ്കൗട്ട്, സ്പോര്‍ട്സ് അനലിസ്റ്റ്, കമന്‍റേറ്റര്‍, പെര്‍ഫോര്‍മന്‍സ് അനലിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, വീഡിയോ അനലിസ്റ്റ് എന്നിങ്ങനെയുള്ള സാധ്യതകളും ഈ കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് സാധ്യതയുള്ളവയാണ്.

Students training in physical education as part of MPES course at Sanskrit University Kalady
പത്താം ക്ലാസ് മുതൽ സിഎംഎ വരെ; 91 ഒഴിവുകൾ,യുറേനിയം കോർപ്പറേഷനിൽ അപ്രന്റീസാകാം

സംസ്‌കൃത സർവകലാശാലയിൽ ഫിസിക്കൽ എജ്യൂക്കേഷൻ പിജി

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (എം പി ഇ എസ്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്.

പ്രവേശനം എങ്ങനെ?

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എജ്യൂക്കേഷനിൽ ബിരുദം (ബിപിഇ./ബിപിഎഡ്/ബിപിഇഎസ്) നേടിയവർക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോർട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എജ്യൂക്കേഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും.

അപേക്ഷകര്‍ക്ക് 2026 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.

Students training in physical education as part of MPES course at Sanskrit University Kalady
IIG: റിസർച്ച് സ്കോളറാകാം; 26 ഒഴിവുകൾ, അവസാന തീയതി ഏപ്രിൽ 3

പ്രവേശന പരീക്ഷ (50 മാര്‍ക്ക്), ഗെയിം പ്രൊഫിഷ്യൻസി (25 മാര്‍ക്ക്), ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് (15 മാര്‍ക്ക്), സ്‌പോർട്‌സിൽ കൈവരിച്ച നേട്ടങ്ങൾ (10 മാര്‍ക്ക്) എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

സെലക്ഷന്‍ ടെസ്റ്റില്‍ 50% മാര്‍ക്ക് (എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക്) നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എജ്യൂക്കേഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും.

2026 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2026 ഓഗസ്റ്റ് 31ന് മുമ്പായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

Students training in physical education as part of MPES course at Sanskrit University Kalady
ഇലക്ട്രീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ,സ്റ്റോർ കീപ്പറടക്കം 899 ഒഴിവുകൾ; കേന്ദ്ര സർക്കാരിൽ ജോലി നേടാം

അവസാന തീയതി ഏപ്രിൽ 22

ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. മെയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

മെയ് 21ന് പ്രവേശന നടപടികൾ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

Summary

Education News: Sanskrit University invites applications for the MPES (Master of Physical Education and Sports) course. Eligible candidates can apply until April 22. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com