IIG: റിസർച്ച് സ്കോളറാകാം; 26 ഒഴിവുകൾ, അവസാന തീയതി ഏപ്രിൽ 3

പരമാവധി പ്രായം 27 വയസ് ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജെ ആർ എഫ് /എസ് ആർ എഫ് മാനദണ്ഡങ്ങൾ പ്രകാരം സ്റ്റൈപൻഡ് ലഭിക്കും
IIG Recruitment 2026
IIG Recruitment 2026 26 Research Scholar Vacancies Apply Before April 30.Special arrangement
Updated on
1 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം (IIG) റിസർച്ച് സ്കോളർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 26 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിസിക്സ്, ജിയോപിസിക്സ്, സ്പേസ് ഫിസിക്സ്, ആറ്റ്മോസ്ഫെറിക് സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ്, അപ്ലൈഡ് ജിയോളജി തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.

IIG Recruitment 2026
പത്താം ക്ലാസ് യോഗ്യതയുണ്ടോ?, കേന്ദ്ര സർക്കാരിൽ ജോലി നേടാം; ഇടുക്കിയിൽ നിയമനം, 35,400 രൂപ വരെ ശമ്പളം

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കിയിരിക്കണം.

  • ഫിസിക്സ്, ജിയോപിസിക്സ്, സ്പേസ് ഫിസിക്സ്, ആറ്റ്മോസ്ഫെറിക് സയൻസ്, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് മാത്തമാറ്റിക്സ്, അപ്ലൈഡ് ജിയോപിസിക്സ്, മറൈൻ ജിയോപിസിക്സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ M.Sc. / M.Sc.(Tech.) ബിരുദം നേടിയിരിക്കണം.

  • കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യ CGPA വേണം.

  • കൂടാതെ B.Sc. തലത്തിൽ ഫിസിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയമായി ഉണ്ടായിരിക്കണം.

IIG Recruitment 2026
KEAM 2026 : വിദ്യാർത്ഥികൾ കൈവശം കരുതേണ്ട തിരച്ചറിയൽ രേഖകൾ ഇവയാണ്

എല്ലാ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും അപേക്ഷ ഫീസ് 100 രൂപയാണ്. പരമാവധി പ്രായം 27 വയസ് ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജെ ആർ എഫ് /എസ് ആർ എഫ് മാനദണ്ഡങ്ങൾ പ്രകാരം സ്റ്റൈപൻഡ് ലഭിക്കും.

IIG Recruitment 2026
ഇലക്ട്രീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ,സ്റ്റോർ കീപ്പറടക്കം 899 ഒഴിവുകൾ; കേന്ദ്ര സർക്കാരിൽ ജോലി നേടാം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • എൻട്രൻസ് പരീക്ഷയാണ് ആദ്യ ഘട്ടം. 50% വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും 50% ജനറൽ ചോദ്യങ്ങളും ഉണ്ടാകും. ഈ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടണം.

  • GATE/NET/INSPIRE(JRF) യോഗ്യതയുള്ളവർക്ക് നേരിട്ട് ഇന്റർവ്യൂ അവസരം ലഭിക്കും

  • രണ്ടാം ഘട്ടത്തിൽ അഭിമുഖം ആയിരിക്കും.

  • എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക.

IIG Recruitment 2026
പത്താം ക്ലാസ് മുതൽ സിഎംഎ വരെ; 91 ഒഴിവുകൾ,യുറേനിയം കോർപ്പറേഷനിൽ അപ്രന്റീസാകാം

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

https://www.iigm.res.in/

Summary

IIG Recruitment 2026 26 Research Scholar Vacancies Apply Before April 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com