പത്താം ക്ലാസ് മുതൽ സിഎംഎ വരെ; 91 ഒഴിവുകൾ,യുറേനിയം കോർപ്പറേഷനിൽ അപ്രന്റീസാകാം

ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ഒഴിവുകൾ
UCIL Apprentice Recruitment 2026
UCIL Apprentice Recruitment 2026 91 Vacancies Announced Last Date May 9.freepik
Updated on
2 min read

കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL) അപ്രന്റീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ആന്ധ്രപ്രദേശിലുള്ള യൂണിറ്റുകളിൽ ആയിരിക്കും നിയമനം ലഭിക്കുക. ആകെ 91 ഒഴിവുകളാണ് ഉള്ളത്.

ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 09-05-2026.

UCIL Apprentice Recruitment 2026
സൗദി ആരോഗ്യ വകുപ്പിൽ നഴ്‌സുമാർക്കും ഡോക്ടർമാർക്കും അവസരം, 80 ഒഴിവുകൾ; സൗജന്യ റിക്രൂട്ട്മെന്റിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം

എക്‌സ്-ഐടിഐ ട്രേഡ് അപ്രന്റീസ് – 48 ഒഴിവുകൾ

  • മേറ്റ് (മൈൻസ്) – 15

  • ഫിറ്റർ – 10

  • ഇലക്ട്രീഷ്യൻ – 10

  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) – 04

  • ടേണർ / മെഷീനിസ്റ്റ് – 03

  • മെക്കാനിക് ഡീസൽ / മെക്കാനിക് എംവി – 04

  • കാർപെന്റർ – 01

  • പ്ലംബർ – 01

UCIL Apprentice Recruitment 2026
ഹാർവാർഡിൽ സൗജന്യമായി പഠിക്കാം, ആറ് ഓൺലൈൻ കോഴ്സുകൾ പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി

2. ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ) – 30 ഒഴിവുകൾ

  • മൈനിംഗ് – 15

  • സിവിൽ – 05

  • മെക്കാനിക്കൽ – 05

  • ഇലക്ട്രിക്കൽ – 05

UCIL Apprentice Recruitment 2026
പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാം, ഓപ്പറേറ്റർ ട്രെയിനി,188 ഒഴിവുകൾ; 47,800 രൂപ വരെ ശമ്പളം

3. ഗ്രാജുവേറ്റ് അപ്രന്റീസ് – 13 ഒഴിവുകൾ

  • മൈനിംഗ് – 02

  • സിവിൽ – 02

  • മെക്കാനിക്കൽ – 02

  • ഇലക്ട്രിക്കൽ – 02

  • അഡ്മിനിസ്ട്രേഷൻ / പർച്ചേസ് – 03

  • ഫിനാൻസ് – 02

UCIL Apprentice Recruitment 2026
ഡ്രോൺ പൈലറ്റാകാൻ പഠിക്കാം, ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരാം അസാപ് കേരളയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

എക്‌സ്-ഐടിഐ ട്രേഡ് അപ്രന്റീസ്: 10-ാം ക്ലാസ് പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡുകളിൽ (ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ടേണർ/മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, കാർപെന്റർ, പ്ലംബർ) ITI യോഗ്യത നിർബന്ധമാണ്. മേറ്റ് (മൈൻസ്) തസ്തികയ്ക്ക് 10-ാം ക്ലാസ് യോഗ്യത മതിയാകും.

ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ): ബന്ധപ്പെട്ട മേഖലകളിൽ (മൈനിംഗ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ യോഗ്യത ആവശ്യമാണ്.

UCIL Apprentice Recruitment 2026
1,055 ഒഴിവുകൾ, ഡിപ്ലോമ യോഗ്യത,മികച്ച ശമ്പളം; സൗത്ത് ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡിൽ ജോലി നേടാം

ഗ്രാജുവേറ്റ് അപ്രന്റീസ്: ബന്ധപ്പെട്ട വിഷയങ്ങളിൽ ബി ഇ /ബി.ടെക് ബിരുദം (മൈനിംഗ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) വേണം.

അഡ്മിനിസ്ട്രേഷൻ/പർച്ചേസ് തസ്തികയ്ക്ക് ബി എ അല്ലെങ്കിൽ ബിബിഎ യോഗ്യതയും ഫിനാൻസ് തസ്തികയ്ക്ക് ബി .കോം യോഗ്യതയും ആവശ്യമാണ്.

സിഎംഎ ഇന്റർമീഡിയറ്റ് പഠിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

UCIL Apprentice Recruitment 2026
1.12 ലക്ഷം വരെ, എൻജിനീയർമാർക്ക് ഇ ഐ എല്ലിൽ അവസരം; ജോലി അഭിമുഖത്തിലൂടെ

അപേക്ഷകർക്ക് കുറഞ്ഞത് 18 വയസും പരമാവധി 25 വയസുമാണ് പ്രായപരിധി (09.05.2026 പ്രകാരം). മുമ്പ് അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കോ നിലവിൽ പരിശീലനം നടത്തിവരുന്നവർക്കോ അപേക്ഷിക്കാൻ അർഹതയില്ല. ഉദ്യോഗാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും മെറിറ്റ് ലിസ്റ്റ് തയ്യാറാകുക. അപ്പ്രെന്റിസ്സ് ആക്ട് പ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭിക്കും.

UCIL Apprentice Recruitment 2026
KEAM 2026 : വിദ്യാർത്ഥികൾ കൈവശം കരുതേണ്ട തിരച്ചറിയൽ രേഖകൾ ഇവയാണ്

ട്രേഡ് അപ്രന്റീസ്- apprenticeshipindia.gov.in

ടെക്നീഷ്യൻ/ഗ്രാജുവേറ്റ് അപ്രന്റീസ്- nats.education.gov.in

എന്നി വെബ്സൈറ്റുകൾ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം

UCIL Apprentice Recruitment 2026
ഇലക്ട്രീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ,സ്റ്റോർ കീപ്പറടക്കം 899 ഒഴിവുകൾ; കേന്ദ്ര സർക്കാരിൽ ജോലി നേടാം

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://www.uraniumcorp.in/public/recruitment.php

Summary

UCIL Apprentice Recruitment 2026 91 Vacancies Announced Last Date May 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com