ഡ്രോൺ പൈലറ്റാകാൻ പഠിക്കാം, ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരാം അസാപ് കേരളയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

18 വയസ്സ് പൂർത്തിയായവർക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ASAP Kerala drone pilot and fitness trainer certificate courses application open for students
Applications open for ASAP Kerala certificate courses in drone piloting and fitness trainingASAP Kerala
Updated on
2 min read

സംസ്ഥാന സർക്കാർ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരള തൊഴിലധിഷ്ഠിത മേഖലയിൽ രണ്ട് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫിറ്റ്നസ് ട്രെയിനർ, ഡ്രോൺ പൈലറ്റ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പുതിയ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം. ഓരോ കോഴ്സിനും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണ് അടിസ്ഥാനമായി നിശ്ചയിച്ചിട്ടുള്ളത്.

ASAP Kerala drone pilot and fitness trainer certificate courses application open for students
കുറഞ്ഞ ഫീസിൽ എം എസ് ഡബ്ല്യു പഠിക്കാം, സംസ്കൃത സർവകലാശാലയിൽ ചേരാൻ ഏപ്രിൽ 16 വരെ അപേക്ഷിക്കാം

ഡ്രോൺ പൈലറ്റ്

അസാപ്‌ കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിലാണ് ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനം നടക്കുന്നത്. അഞ്ച് ദിവസമാണ് ഇതിൽ പരിശീലനം നൽകുക. ഈ ലൈസൻസ് ലഭിക്കുന്നവർക്ക് രണ്ട് കിലോഗ്രാം മുതൽ 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള പരിശീലനമാണ് നൽകുക.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന ലൈസൻസ് നൽകും. ഈ ലൈസൻസ് ലഭിക്കുന്നവർക്ക് 25 കിലോഗ്രാം വരെയുള്ള ഡ്രോൺ പറത്തുന്നതിന് അനുമതി ഉണ്ടാകും.

ASAP Kerala drone pilot and fitness trainer certificate courses application open for students
IIT Palakkad: പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 27

കാസർകോട് വിദ്യാനഗറിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആണ് ഈ കോഴ്സ് നടത്തുന്നത്.19999 രൂപയാണ് കോഴ്സ് ഫീസ്. ഈ കോഴ്സിൽ ചേരാൻ ആഗ്രഹമുള്ളവർക്ക് സ്കിൽ ലോൺ ലഭിക്കുമെന്ന് അസാപ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. പത്താംക്ലാസോ തത്തുല്യയോഗ്യതയോ ഉള്ള 18 വയസ് പൂർത്തിയായവരും ഇംഗ്ലീഷ് എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. ഡ്രോൺ ലൈസൻസ് ലഭിക്കുന്നവർക്ക് ഡ്രോൺ പൈലറ്റ്, ഡ്രോൺ കോ പൈലറ്റ് എന്നീ ജോലികൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

വിശദ വിവരങ്ങൾക്കായി കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ ലക്കിടി - 9495999667,9895967998. അസാപ് വെബ്സൈറ്റ് പ്രകാരം ഏപ്രിൽ 17ന് കോഴ്സ് ആരംഭിക്കും.

ഡ്രോൺ പൈലറ്റ് കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അസാപ് വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം

ASAP Kerala drone pilot and fitness trainer certificate courses application open for students
ഹാർവാർഡിൽ സൗജന്യമായി പഠിക്കാം, ആറ് ഓൺലൈൻ കോഴ്സുകൾ പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി

ഫിറ്റ്നസ് ട്രെയിനർ

കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിൽ ആരംഭിക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന NCVET ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18 വയസ് പൂർത്തിയാവർക്ക് അപേക്ഷിക്കാം. 17,000 രൂപയാണ് കോഴ്സ് ഫീസ്. 450 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. 8,500 രൂപ വീതമുള്ള രണ്ട് ഗഡുക്കളായി ഫീസ് നൽകാമെന്നും അസാപ് കേരളയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ASAP Kerala drone pilot and fitness trainer certificate courses application open for students
സംസ്‌കൃത സർവകലാശാലയിൽ നാടകം പഠിക്കാം, പിജി കോഴ്സുകൾക്ക് ഏപ്രിൽ 16 വരെ അപേക്ഷിക്കാം

ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്ക് ജിം ട്രെയിനർ, ഫിറ്റ്നസ് കോച്ച് എന്നീ തൊഴിൽ സാധ്യതകളാണ് ഉള്ളത്.

താൽപര്യമുള്ളവർക്ക് ഓൺലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം- https://forms.gle/qomy6EiyqdLaGmF29. ഏപ്രിൽ 17 ആണ് അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് 9495999721, 9495999667, 9895967998

ഫിറ്റ്നെസ് ട്രെയിനർ കോഴ്സിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ഇവിടെ കാണാം.

Summary

Education News: ASAP Kerala invites applications for certificate courses in drone pilot training and fitness instruction. Apply now and build a career with practical skills.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com