എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (EIL) അസോസിയേറ്റ് എൻജിനീയർ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 29 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.
അസോസിയേറ്റ് എൻജിനീയർ ഗ്രേഡ് III:
സിവിൽ – 06 ഒഴിവുകൾ
മെക്കാനിക്കൽ – 05 ഒഴിവുകൾ
വെൽഡിങ് /എൻഡിടി – 06 ഒഴിവുകൾ
ഇലക്ട്രിക്കൽ – 06 ഒഴിവുകൾ
ഇൻസ്ട്രുമെന്റേഷൻ – 03 ഒഴിവുകൾ
അസോസിയേറ്റ് എൻജിനീയർ ഗ്രേഡ് IV:
സിവിൽ – 01 ഒഴിവ്
മെക്കാനിക്കൽ – 01 ഒഴിവ്
വെൽഡിങ് /എൻഡിടി – 01 ഒഴിവ്
ആകെ ഒഴിവുകൾ: 29
യോഗ്യത
സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ വിഷയങ്ങളിൽ ബി.ഇ/ബി.ടെക് /ബി.എസ് സി(എൻജിനീയറിങ് ) ഡിഗ്രി ഉണ്ടായിരിക്കണം.
അല്ലെങ്കിൽ മെക്കാനിക്കൽ / വെൽഡിങ് / എൻ ഡി ടി വിഷയങ്ങളിൽ യോഗ്യതയോടൊപ്പം ASNT Level-II സർട്ടിഫിക്കറ്റ് (RT/UT/MPT/LPT) ഉണ്ടായിരിക്കണം.
കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യ സി ജി പി എ നിർബന്ധമാണ്.
ഗ്രേഡ് III: കുറഞ്ഞത് 9 വർഷം ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അതിൽ കുറഞ്ഞത് 5 വർഷം റിഫൈനറി, പെട്രോ കെമിക്കൽ അല്ലെങ്കിൽ ക്രോസ് കൺട്രി പൈപ്പ്‌ലൈൻ പ്രോജക്ടുകളിലെ കോൺസ്ട്രക്ഷൻ മാനേജ്മെന്റിലും പ്രോജക്ട് നിർവഹണത്തിലും ഉണ്ടായിരിക്കണം.
ഗ്രേഡ് IV: കുറഞ്ഞത് 13 വർഷം ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അതിൽ കുറഞ്ഞത് 5 വർഷം കോൺസ്ട്രക്ഷൻ മാനേജ്മെന്റിലും പ്രോജക്ട് നിർവഹണത്തിലും ഉണ്ടായിരിക്കണം.
അഭിമുഖത്തിന്റെ തീയതിയും സമയവും
27-04-2026 മുതൽ 30-04-2026 വരെ.
റിപ്പോർട്ടിംഗ് സമയം:
രാവിലെ 08:00 മണി മുതൽ
വേദി:
Engineers India Limited, Sector-16 (NH-48), Gurugram, Haryana – 122001
വിശദമായ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates