IIM Mumbai Recruitment 2026 Apply for Various Posts Last Date June 30.  
Career

IIM Mumbai: റിസർച്ച്, മാനേജ്മെന്റ്, ഐ.ടി മേഖലകളിൽ അവസരം

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റ്, മുംബൈ (IIMMumbai) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഡയറക്ടർ,പ്രോഗ്രാം മാനേജർ, റിസർച്ച് അസോസിയേറ്റ് , അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്,ടെക്നിക്കൽ/ഐ.ടി സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.

ഒഴിവുകളുടെ വിവരങ്ങൾ

സെന്റർ ഡയറക്ടർ – 1 ഒഴിവ്

  • ശമ്പളം: 1,20,000 മുതൽ 1,50,000 രൂപ വരെ

  • യോഗ്യത: എ.ഐ, ഡാറ്റ സയൻസ്, കംപ്യുട്ടർ സയൻസ്, എൻജിനീയറിങ്, സസ്റ്റെയിനബിലിറ്റി തുടങ്ങിയ ബന്ധപ്പെട്ട മേഖലകളിൽ പി.എച്ച്.ഡി

  • മികച്ച ഗവേഷണ/നേതൃത്വ പരിചയവും വേണം.

പ്രോഗ്രാം മാനേജർ – 1 ഒഴിവ്

  • ശമ്പളം: 1,00,000 മുതൽ 1,20,000 രൂപ വരെ

  • യോഗ്യത: പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം

  • 5 മുതൽ 8 വർഷം വരെ പ്രവൃത്തി പരിചയം

റിസർച്ച് അസോസിയേറ്റ് – 3 ഒഴിവ്

  • ശമ്പളം: 40,000 മുതൽ 60,000 രൂപ വരെ

  • യോഗ്യത: കംപ്യുട്ടർ സയൻസ്, ഡാറ്റ സയൻസ്, എ.ഐ, എൻജിനീയറിങ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിലെ ബി.ടെക്/ബി.എസ്.സി/എം.ടെക്/എം.എസ്.സി ബിരുദം.

അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് – 1 ഒഴിവ്

  • ശമ്പളം: 30,000 മുതൽ 40,000 രൂപ വരെ പ്രതിമാസം.

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

  • മാനേജ്മെന്റ്, കൊമേഴ്‌സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

ടെക്നിക്കൽ/ഐ.ടി സ്റ്റാഫ് – 1 ഒഴിവ്

  • ശമ്പളം: 30,000 മുതൽ 40,000 രൂപ വരെ പ്രതിമാസം.

  • യോഗ്യത: കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ സയൻസ്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം.

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ പരിശോധിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഇ-മെയിൽ വഴി അറിയിക്കും.ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഐഐഎം മുംബൈയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 30 ആണ്. മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://iimmumbai.ac.in/storage/uploads/careers/2384/178057429942.pdf

IIM Mumbai Recruitment 2026 Apply for Various Posts Last Date June 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത്തരത്തിലൊരു പ്രശ്‌നം ഉണ്ടായിട്ടില്ല'; യുവതീ പ്രവേശനത്തില്‍ പത്മകുമാറിന്റെ ആരോപണം തള്ളി പിണറായി വിജയന്‍

സേഫ്റ്റി റോപ്പ് കെട്ടാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് ഇട്ടു; ബഞ്ചി ജംപിനെത്തിയ 21കാരിക്ക് ദാരുണാന്ത്യം -VIDEO

വസ്ത്രം കൂടുതൽ വൃത്തിയാകുമെന്ന് കരുതി അമിതമായി ഡിറ്റർജന്റ്; വാഷിങ് മെഷീൻ ഉപയോ​ഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ

'എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും'; സമാധാന ശ്രമങ്ങള്‍ക്കിടെ ട്രംപിന്റെ വിവാദ പ്രസ്താവന

പോസ്റ്റുമോര്‍ട്ടത്തിനിടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അശ്ലീല തമാശ; മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരെ നടപടി

SCROLL FOR NEXT