ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുപ്പതി (IISER Tirupati) പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 35 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 28.
പ്രൊഫസർ - 7 ഒഴിവുകൾ
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസും പി.എച്ച്.ഡിയും ആവശ്യമാണ്.
മികച്ച അക്കാദമിക് റെക്കോർഡ് ഉണ്ടായിരിക്കണം.
ഗവേഷണ മികവും നേതൃത്വപാടവവും ഉണ്ടായിരിക്കണം.
പി.എച്ച്.ഡിക്ക് ശേഷം കുറഞ്ഞത് 10 വർഷത്തെ അധ്യാപന/ഗവേഷണ പരിചയം.
ഇതിൽ 4 വർഷമെങ്കിലും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തിരിക്കണം.
IIT, IISc, IIM, സെൻട്രൽ യൂണിവേഴ്സിറ്റികൾ അല്ലെങ്കിൽ ദേശീയ ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പരിചയം മാത്രമേ പരിഗണിക്കൂ.
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസും പി.എച്ച്.ഡിയും ആവശ്യമാണ്
മികച്ച അക്കാദമിക് റെക്കോർഡും ഉണ്ടായിരിക്കണം.
കൂടാതെ കുറഞ്ഞത് 3 വർഷത്തെ പോസ്റ്റ്-പി.എച്ച്.ഡി അധ്യാപന / ഗവേഷണ / ഇൻഡസ്ട്രി പരിചയം ആവശ്യമാണ്.
ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് ഷോർട്ട്‌ലിസ്റ്റിംഗ് നടത്തും
തുടർന്ന് ഇന്റർവ്യൂ / പ്രെസന്റേഷൻ നടത്താനായി ക്ഷണിക്കും.
അവസാന ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും
അതിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates