IIT Madras Launches Three AI Courses on SWAYAM Plus, Apply by May 10. FILE
Career

വെറും 100 രൂപയ്ക്ക് 'എ ഐ' പഠിക്കാം; ഐഐടി മദ്രാസ് തയ്യാറാക്കിയ കോഴ്സുകൾ, അവസാന തീയതി മേയ് 10

എഐ ഫോർ ആസ്പ്രിങ് എൻജിനീയേർസ് എന്ന കോഴ്സ് സ്കൂളിൽ നിന്ന് എഞ്ചിനീയറിങ് പഠനത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പഠനകേന്ദ്രമായ ‘‘സ്വയം പ്ലസ്’ പ്ലാറ്റ്ഫോമിലൂടെ മൂന്ന് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്സുകൾ പഠിക്കാൻ അവസരം. ഐഐടി മദ്രാസിന്റെയും (IIT Madras) ഐഐടിഎം പ്രവർത്തകും (IITM Pravartak) സംയുക്തമായാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

എഐ ഫോർ ആസ്പ്രിങ് എൻജിനീയേർസ്, എഐ ഫോർ അഡ്മിനിസ്ട്രേറ്റർസ്, പ്രോംപ്റ്റ് എഞ്ചിനീയറിങ് എന്നിവയാണ് പുതിയ കോഴ്സുകൾ. ഈ കോഴ്സുകളിലേക്ക് താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മേയ് 10.

എഐ ഫോർ ആസ്പ്രിങ് എൻജിനീയേർസ് എന്ന കോഴ്സ് സ്കൂളിൽ നിന്ന് എഞ്ചിനീയറിങ് പഠനത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തതാണ്. പൈത്തൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന അറിവ് ലഭിക്കാൻ ഈ കോഴ്സ് സഹായിക്കും. യഥാർത്ഥ ഡാറ്റാസെറ്റുകൾ ഉപയോഗിച്ചാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്.

എഐ ഫോർ അഡ്മിനിസ്ട്രേറ്റർസ് എന്ന ഈ കോഴ്സ് പ്രൊഫഷണലുകൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. എ ഐ ഉപയോഗിച്ച് മാനേജ്മെന്റ് മേഖലയിൽ എങ്ങനെ അതിവേഗം തീരുമാനങ്ങൾ എടുക്കാം. മെഷീൻ ലേണിങ്, ജനറേറ്റീവ് എ ഐ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്നും ഈ കോഴ്സിലൂടെ പഠിക്കാം.

പ്രോംപ്റ്റ് എഞ്ചിനീയറിങ് എന്ന ഈ കോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളോട് എങ്ങനെ ശരിയായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കണം, നിർദേശങ്ങൾ നൽകണം, ആവശ്യമായ വിവരങ്ങൾ എങ്ങനെ കണ്ടെത്താൻ കഴിയും എന്നിവ പഠിപ്പിക്കുന്നതാണ്. ചാറ്റ് ജിപിടി(CHAT GPT) പോലുള്ള എ ഐ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ഈ കോഴ്സ് സഹായിക്കും.

100 രൂപ മുതൽ 500 രൂപ വരെയാണ് കോഴ്സിന്റെ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.

https://swayam-plus.swayam2.ac.in/courses/course-details?id=P_IITMPR_32

https://swayam-plus.swayam2.ac.in/courses/course-details?id=P_IITMPR_33

https://swayam-plus.swayam2.ac.in/courses/course-details?id=P_IITMPR_34

IIT Madras Launches Three AI Courses on SWAYAM Plus, Apply by May 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

'ടിആര്‍എസ്'; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

വെടിക്കെട്ടു ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കി, വാല്‍പ്പാറ അപകടത്തെ അവഗണിച്ചു: മഞ്ഞളാംകുഴി അലി

ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'എ പ്രെഗ്നന്റ് വിഡോ'യും നടി ട്വിങ്കിൾ ജോബിയും

ശമ്പളത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പലിശ ഒഴിവാക്കാം; ഇനി ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍ മാറ്റം, വിശദാംശങ്ങള്‍

SCROLL FOR NEXT