Indian Army DG EME 07 MTS Telecom Mechanic Jobs indianarmy/Media
Career

പത്ത്,ഐ ടി ഐ കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം

എം.ടി.എസ്, ടെലികോം മെക്കാനിക് തുടങ്ങിയ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 07 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്,ഐ ടി ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. വിമുക്തഭടന്മാർക്കും അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ആർമി ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ഡയറക്ടറേറ്റ് (DG EME) എം.ടി.എസ്, ടെലികോം മെക്കാനിക് തുടങ്ങിയ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 07 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്, ഐ ടി ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. വിമുക്തഭടന്മാർക്കും അപേക്ഷിക്കാം.

തസ്തികകൾ:

  1. ടെലികോം മെക്കാനിക് - 02

  2. ആർമമെന്റ് മെക്കാനിക് - 01

  3. മൾട്ടിടാസ്കിങ് സ്റ്റാഫ്- 04

യോഗ്യതാ മാനദണ്ഡങ്ങൾ:

ടെലികോം മെക്കാനിക് / ആർമമെന്റ് മെക്കാനിക്:

  • 10+2 പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഐ ടി ഐ പൂർത്തിയാക്കിയിരിക്കണം.

  • മുൻസൈനികർ (Ex-Servicemen / ESM) ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന.

മൾട്ടിടാസ്കിങ് സ്റ്റാഫ്:

  • പത്താം ക്ലാസ് പാസായിരിക്കണം.

  • അനുബന്ധ ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

  • പ്രായപരിധി: 18 മുതൽ 25 വർഷം (സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കും).

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 2 മണിക്കൂറാണ് പരീക്ഷ സമയം. 150 മാർക്കിന്റെ പരീക്ഷയാണ് നടത്തുന്നത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷ പാസാകുന്ന ഉദ്യോഗാർത്ഥികളെ സ്കിൽ ടെസ്റ്റിന് ക്ഷണിക്കും. ഇതിന്റെ ഫലം കൂടി പരിഗണിച്ച് അന്തിമ പട്ടിക പുറത്തിറക്കും.

അവസാന തീയതി 23-01-2026 ( വിജ്ഞാപനം പുറത്തിറങ്ങിയ ശേഷമുള്ള 21 ദിവസം) ആണ്.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://indianarmy.nic.in/

Job news: Indian Army DG EME Recruitment for MTS and Telecom Mechanic 07 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലയുടെ സം​ഗമ ഭൂമിയായി തൃശൂർ; ഉത്സവ ലഹരിയിൽ സാംസ്കാരികന​ഗരി

ആറു വര്‍ഷത്തിന് ശേഷം ആദ്യം; ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ് ലി

വർക്ക്ഔട്ടിന് മുൻപ് എനർജി ഡ്രിങ്ക് കുടിക്കാറുണ്ടോ?

ക്യാബേജ് അണുവിമുക്തമാക്കാം, ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT