Indian Army Moves to Induct Women Cadres into Territorial Army Battalions file
Career

ടെറിറ്റോറിയൽ ആർമിയിലും വനിതകൾക്ക് അവസരം; വിജ്ഞാപനം ഉടൻ

750 മുതൽ 1000 സൈനികരാണ് ഹോം ആൻഡ് എച്ച് ബറ്റാലിയിനുകളിൽ ഉള്ളത്. ഈ ബറ്റാലിയിനുകളിലെ ഒരു വിഭാഗം ഒഴിവുകളിൽ വനിതകളെ നിയമിക്കാനാണ് നീക്കം.

സമകാലിക മലയാളം ഡെസ്ക്

ടെറിറ്റോറിയൽ ആർമി ബറ്റാലിയനുകളിൽ ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനായി സൈന്യം നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. സേനകളിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് നടപടി. ടെറിറ്റോറിയൽ ആർമിയുടെ ഹോം ആൻഡ് എച്ച് ഇൻഫൻട്രി ബറ്റാലിയനുകളിൽ ആകും നിയമനം ലഭിക്കുക.

11 ഹോം ആൻഡ് എച്ച് ഇൻഫൻട്രി ബറ്റാലിയിനുകളിൽ എട്ടെണ്ണം ജമ്മു കശ്‍മീരിലാണ് ഉള്ളത്. മറ്റുള്ളവ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ്. 750 മുതൽ 1000 സൈനികരാണ് ഹോം ആൻഡ് എച്ച് ബറ്റാലിയിനുകളിൽ ഉള്ളത്. ഈ ബറ്റാലിയിനുകളിലെ ഒരു വിഭാഗം ഒഴിവുകളിൽ വനിതകളെ നിയമിക്കാനാണ് നീക്കം.

ആദ്യ ഘട്ടത്തിൽ ചില ബറ്റാലിയിനുകളിൽ മാത്രമാകും നിയമനം നടത്തുക. രണ്ടാം ഘട്ടം ആകുമ്പോൾ മുഴുവൻ ഹോം ആൻഡ് എച്ച് ഇൻഫൻട്രി ബറ്റാലിയിനുകളിലും വനിതകളെ നിയമിക്കും. രഹസ്യ അന്വേഷണം,റോഡ് നിർമ്മാണം,പ്രകൃതി ദുരന്ത മേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ഇവർ ചെയ്യേണ്ടി വരുക.

ബിരുദമോ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകളിൽ ഡിപ്ലോമ എന്നിവയാകും അടിസ്ഥാന യോഗ്യത. 18 – 42 വയസ്സ് ആകും ഉയർന്ന പ്രായ പരിധി. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വനിതകൾക്ക് സൈനിക രംഗത്ത് കൂടുതൽ അവസരം നൽകുന്നതിന്റെയും പ്രതിരോധ രംഗത്ത് സമത്വം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ആണ് ഈ നടപടിയെന്നാണ് അധികൃതർ പറയുന്നത്.

Job alert : Indian Army Moves to Induct Women Cadres into Territorial Army Battalions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

ഇന്നത്തെ മുന്‍നിര നായികമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

12.79 ലക്ഷം രൂപ വില, 1,099 സിസി എന്‍ജിന്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍; കാവാസാക്കി Z1100 വിപണിയില്‍

സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ഒമാനിലെ എയർ പോർട്ടുകൾ ഇനി സൂപ്പർ ഫാസ്റ്റ് ; ‘വൈ -ഫൈ 7’ അവതരിപ്പിച്ചു

SCROLL FOR NEXT