Indian Army Releases SSC Technical 67th Course Notification  file
Career

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഓഫിസറാകാം

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി പ്രവേശിക്കാൻ ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് എസ് എസ് സി ടെക്‌നിക്കൽ എൻട്രി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ആർമി 67-ാം ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്‌നിക്കൽ) കോഴ്‌സ് ഏപ്രിൽ 2026 ന് വേണ്ടിയുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി പ്രവേശിക്കാൻ ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് എസ് എസ് സി ടെക്‌നിക്കൽ എൻട്രി. അപേക്ഷകൾ ജനുവരി 06 മുതൽ സമർപ്പിക്കാം. അവസാന തീയതി 04 ഫെബ്രുവരി 2026.

വനിതാ വിഭാഗത്തിൽ 30 ഒഴിവുകളാണ് ഉള്ളത്. പുരുഷ വിഭാഗത്തിൽ എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 20 മുതൽ 27 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായവർക്ക് ആണ് അവസരം. വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.

ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ കട്ട്-ഓഫ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ലിസ്റ്റ് ചെയ്യും. അതിനു ശേഷം സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. കൂടുതൽ വിവരങ്ങൾക്ക് https://joinindianarmy.nic.in സന്ദർശിക്കുക.

Job news: Indian Army Releases Notification for 67th SSC Technical Course April 2026 for Men and Women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദനയുണ്ടോ?

പറവൂരിലെ കോൺഗ്രസ് മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജെപിയിൽ; 'സീറ്റ് ലഭിച്ചാൽ സതീശനെതിരെ മത്സരിക്കും'

'തന്ത വൈബ് എന്നൊക്കെ വിളിക്കുമെങ്കിലും അതൊരു അലങ്കാരമായി കാണരുത്; കോളജൊക്കെ ഇന്ന് പണ്ടത്തേക്കാൾ സൂപ്പറാ'

'വസ്ത്രം മാറി കിടന്നത് ഫോക്കസ് ചെയ്ത് വിഡിയോ എടുത്തു, വാക്കുകള്‍ ലൈംഗിക ചുവയുള്ളതാക്കി; ജീവിക്കാന്‍ തന്നെ പേടി'; വേദനയോടെ ആരതി കൃഷ്ണ

SCROLL FOR NEXT