ഇന്ത്യൻ ആർമി സ്പോർട്സ് ക്വാട്ടയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഹവിൽദാർ, നായിബ് സുബേദാർ (സ്പോർട്സ്) തസ്തികകളിൽ നേരിട്ടുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15.
അത്‌ലറ്റിക്‌സ്
100 മീറ്റർ, 200 മീറ്റർ, ഹർഡിൽസ്, ജമ്പ്‌സ്,ത്രോസ് , റേസ് വാക്ക്, ഡെക്കാത്‌ലൺ
ടീം സ്പോർട്ട്സ്
ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, വോളിബോൾ, കബഡി
കോമ്പാറ്റ് സ്പോർട്ട്സ്
ബോക്സിങ്, ഫെൻസിങ് , ജുഡോ, കരാട്ടെ, തായ്ക്വാണ്ടോ, റെസ്‌ലിങ്, വുഷു
വാട്ടർ സ്പോർട്ട്സ്
സ്വിമ്മിംഗ്, ഡൈവിങ്, കായാക്കിങ് & കാനോയിങ്, സെയിലിങ്
മറ്റു സ്പോർട്ട്സ്
ആർച്ചറി, ജിംനാസ്റ്റിക്‌സ് (ആർട്ടിസ്റ്റിക്), ഷൂട്ടിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്
വിദ്യാഭ്യാസ യോഗ്യത
എല്ലാ ഉദ്യോഗാർത്ഥികളും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി
പ്രായം: അപേക്ഷകർക്ക് 17.5 നും 25 നും ഇടയിൽ
വ്യക്തിഗത ഇവന്റ്: ദേശീയ ചാമ്പ്യൻഷിപ്പിൽ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് (ജൂനിയർ/സീനിയർ) മെഡൽ നേടിയിരിക്കണം. അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കണം.
ടീം ഇവന്റ്: ദേശീയ അല്ലെങ്കിൽ അന്തർദേശീയ മത്സരങ്ങളിൽ (ജൂനിയർ/സീനിയർ ലെവൽ) ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം.
ഖേലോ ഇന്ത്യ: ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, അല്ലെങ്കിൽ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയിൽ മെഡൽ ജേതാവായിരിക്കണം.
ലോക ചാമ്പ്യൻഷിപ്പിലോ ഏഷ്യൻ ചാമ്പ്യൻഷിപ്പിലോ ഏതെങ്കിലും മെഡൽ നേടിയിരിക്കണം
ഏഷ്യൻ ഗെയിംസ് അല്ലെങ്കിൽ കോമൺവെൽത്ത് ഗെയിംസ് (CWG) / ലോകകപ്പ് എന്നിവയിൽ ഏതെങ്കിലും മെഡൽ നേടിയിരിക്കണം
ഏഷ്യൻ ഗെയിംസ് / CWG / ലോകകപ്പ് എന്നിവയിൽ രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ചവർ
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ
കായിക നേട്ടത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് സെക്ഷൻ ട്രയൽസ് നടത്തി ഒരു പട്ടിക തയ്യാറാക്കും. മെഡിക്കൽ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷം അന്തിമ ലിസ്റ്റ് പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.joinindianarmy.nic.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates