IPPB GDS Recruitment 348 Executive Vacancies Announced  @IPPBOnline
Career

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ ജോലി നേടാം, ഇനി 10 ദിവസം മാത്രം

കേരളത്തിലും ഒഴിവുകളുണ്ട്. 30,000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന ഈ ജോലിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ (IPPB) ജോലി നേടാൻ അവസരം. ഗ്രാമിൻ ഡാക്ക് സേവക് എക്‌സിക്യൂട്ടീവ് തസ്തികയിൽ 348 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്. 30,000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന ഈ ജോലിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

20 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും. ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ ഓൺലൈൻ ടെസ്റ്റ് നടത്തും.

ഉദ്യോഗാർത്ഥികൾക്ക് ഐ പി പി ബിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മറ്റു തരത്തിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 29. കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/banking-services/ippb സന്ദർശിക്കുക.

Job alert: IPPB GDS Recruitment 2025 348 Executive Vacancies Announced Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT