ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണൽ ലിമിറ്റഡ് (IRCON) മാനേജർ തസ്തികകളിലേ നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. അകെ 20 ഒഴിവുകളാണ് ഉള്ളത്. ബി.ടെക് / ബി.ഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 12 മുതൽ ജനുവരി 15 വരെ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്ത് നിയമനം നേടാം.
അംഗീകൃത സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കുകളോ അല്ലെങ്കിൽ തുല്യമായ ഗ്രേഡോടെയോ ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയിരിക്കണം.
റെയിൽവേ, മെട്രോ റെയിൽ, പവർ ട്രാൻസ്മിഷൻ / ഡിസ്‌ട്രിബ്യൂഷൻ യൂട്ടിലിറ്റികളിൽ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ, പ്രോക്യൂർമെന്റ്, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ് & കമ്മീഷനിംഗ് / ടി.ആർ.ഡി പരിപാലനം എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
റെയിൽവേ OHE / പവർ സപ്ലൈ / SCADA, E&M, ഇലക്ട്രിക്കൽ യൂട്ടിലിറ്റി ഡൈവർഷൻ മേഖലകളിലെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അധ്യാപനം, പരിശീലനം, കൺസൾട്ടൻസി, ഫ്രീലാൻസിംഗ് തുടങ്ങിയ പരിചയങ്ങൾ ബന്ധപ്പെട്ട പ്രവൃത്തി പരിചയമായി പരിഗണിക്കുകയില്ല.
അപേക്ഷകർ നല്ല ആരോഗ്യമുള്ളവരും നിറം തിരിച്ചറിയാനുള്ള പ്രശ്നങ്ങൾ (കലർ ബ്ലൈൻഡ്നസ്) ഇല്ലാത്തവരുമായിരിക്കണം. ആരോഗ്യ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതല്ല.
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകന്റെ പരമാവധി പ്രായപരിധി 50 വയസ്. ഇന്ത്യൻ സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. https://www.ircon.org/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates