റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ വിവിധ വിഭാഗങ്ങളിലുള്ള എൻജിനീയർമാരുടെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതൽ (ഫെബ്രുവരി 18) അപേക്ഷ സമർപ്പിച്ചു തുടങ്ങാം.
ഇർകോണിൽ ( IRCON ) വർക്സ് എൻജിനീയർ തസ്തികയിലാണ് ഒഴിവുകളുള്ളത്. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ( എസ് ആൻഡ് ടി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ബിഇ, ബിടെക് 60 ശതമാനം മാർക്കോടെ പാസായ ശേഷം നിശ്ചിത കാലയളവിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ച ശേഷം ആ അപേക്ഷയുടെ കോപ്പിയും മറ്റ് രേഖകളും സഹിതം ഹാർഡ് കോപ്പിയായി തപാലിലും സമർപ്പിക്കേണ്ടതുണ്ട്.
തസ്തികയുടെ പേര് : വർക്സ് എൻജിനീയർ
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബി ഇ./ബിടെക്, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയം
ആകെ ഒഴിവുകളുടെ എണ്ണം: 13
വർക്സ് എൻജിനീയർ/സിവിൽ
ഒഴിവുകളുടെ എണ്ണം: അഞ്ച്
വർക്സ്എൻജിനീയർ/ഇലക്ട്രിക്കൽ
ഒഴിവുകളുടെ എണ്ണം: ഏഴ്
വർക്സ് എൻജിനീയർ/എസ് ആൻഡ് ടി (സിഗ്നലിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)
ഒഴിവുകളുടെ എണ്ണം: ഒന്ന്
പൊതുവിവരങ്ങൾ
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
ശമ്പളം: 36,000 രൂപ
പ്രായപരിധി : 30 വയസ്സ്
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : മാർച്ച് 13
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് ഇവിടെ കാണാം
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും മറ്റ് രേഖകളും തപാലിൽലഭിക്കേണ്ട അവസാന ദിവസം : മാർച്ച് 20
തപാലിൽ അപേക്ഷ അയക്കേണ്ട വിലാസം:
JGM /HRM
IRCON INTERNATIONAL LIMITED,
C- 4, District Centre, Saket, New
Delhi-110017
അപേക്ഷ കവറിന് മുകളിൽ “Recruitment of Works Engineer on
Contract Basis –Advt No. C-07/2026”. ഇങ്ങനെ രേഖപ്പെടുത്തണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates