ISRO SAC Recruitment 2025, 55 Vacancies for Technician and Pharmacist Posts @isro
Career

ഐ ടി ഐ പൂർത്തിയാക്കിയോ?,ഐ എസ് ആർ ഒയിൽ ജോലി നേടാം; ഫാർമസിസ്റ്റ് തസ്തികയിലും ഒഴിവ്

18 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

സമകാലിക മലയാളം ഡെസ്ക്

ഐ എസ് ആർ ഒ (ISRO)യിൽ ജോലി നേടാൻ വീണ്ടും അവസരം. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലേക്ക് (SAC) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്‌നീഷ്യൻ ‘ബി’, ഫാർമസിസ്റ്റ് ‘എ’ എന്നി തസ്തികയിൽ 55 ഒഴിവുകൾ ആണ് ഉള്ളത്. ISRO SAC ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ് പൂർത്തിയാക്കി ഐടിഐ സർട്ടിഫിക്കറ്റ് നേടിയവർക്കും ഫാർമസിയിൽ ഡിപ്ലോമ പാസ് ആയവർക്കും ഇതൊരു മികച്ച അവസരമാണ്.

നിയമനം ലഭിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ അഹമ്മദാബാദിൽ ആയിരിക്കും ജോലി ലഭിക്കുക. തുടർന്ന് മറ്റു സ്ഥലങ്ങളിൽ നിയമനം ലഭിക്കാം. ലെവൽ 3 (21,700 – 69,100 രൂപ), ലെവൽ 5 (29,200 – 92,300 രൂപ ) അനുസരിച്ചുള്ള ശമ്പളമാണ് ലഭിക്കുക. 18 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

വിദ്യാഭ്യാസ യോഗ്യത

ടെക്നീഷ്യൻ ‘ബി’ (പോസ്റ്റ് കോഡുകൾ 09 മുതൽ 15 വരെ): മെട്രിക് (എസ്‌എസ്‌സി/എസ്‌എസ്‌എൽസി/പത്താം ക്ലാസ്) പാസായിരിക്കണം.ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫിറ്റർ,മെഷിനിസ്റ്റ്,ഇലക്ട്രോണിക്സ് മെക്കാനിക് അല്ലെങ്കിൽ മെക്കാനിക് റേഡിയോ & ടിവി, ലാബ് അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്),ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്/ഇൻഫർമേഷൻ ടെക്നോളജി & ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, ഇലക്ട്രീഷ്യൻ,മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് എന്നി ട്രേഡുകൾ ഐ ടി ഐ പാസ് ആയവർക്ക് അപേക്ഷ നൽകാം.

ഫാർമസിസ്റ്റിന് ‘എ’ (പോസ്റ്റ് കോഡ് 16):

ഫസ്റ്റ് ക്ലാസോടെ ഫാർമസിയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

എഴുത്തു പരീക്ഷ,സ്കിൽ ടെസ്റ്റ് തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷ ഫീസ്,മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://www.sac.gov.in/ സന്ദർശിക്കുക.

Job alert: ISRO SAC Recruitment 2025: 55 Vacancies for Technician and Pharmacist Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT