പരീക്ഷയോ അഭിമുഖമോ ഇല്ല, എൻജിനിയറിങ്,നോൺ-എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും വ്യോമയാന, പ്രതിരോധ മേഖലയിൽ സ്റ്റൈപ്പൻഡോടെ അപ്രന്റിസ്ഷിപ്പ്

പ്രതിരോധ മേഖലയിൽ സ്റ്റൈപ്പൻഡോടെയും പരീക്ഷയില്ലാതെയും അപ്രന്റിസ്ഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച് എ എല്ലിലെ അപ്രന്റിസ്ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
HAL
Engineering and non-engineering graduates and diploma holders can do apprenticeships with stipends in HAL, apply till October 31 HAL
Updated on
2 min read

ഇന്ത്യയുടെ വ്യോമയാന, പ്രതിരോധ സാങ്കേതികവിദ്യകളിലെ പ്രമുഖ മഹാരത്ന കമ്പനിയായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡി(എച്ച്എഎ)ൽ, പരിശീലന അവസരം.

എൻജിനിയറിങ്, നോൺ-എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും വ്യോമയാന, പ്രതിരോധ മേഖലയിൽ സ്റ്റൈപ്പൻഡോടെയും പരീക്ഷയില്ലാതെയും അപ്രന്റിസ്ഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപ്രന്റിസ്ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

ഉത്തർ പ്രദേശിലെ അമേഠിയിലെ കോർവയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഏവിയോണിക്‌സ് ഡിവിഷനിലാണ് ഈ അവസരം 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം 2025–26 അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എൻജിനിയറിങ്, നോൺ-എൻജിനിയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

HAL
രണ്ട് തവണ കാൻസറിനെ അതിജീവിച്ചു, പഠനം കൊണ്ട് പ്രായത്തെയും തോൽപ്പിച്ചു; 80 -ാം വയസ്സിൽ എംബിഎ ബിരുദം നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത ഉഷാ റേ ആരെന്ന് അറിയാം

കാൺപൂരിലെ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് (BOAT) നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കുന്ന ഈ പരിശീലനം ഒരു വർഷത്തേക്ക് നീണ്ടുനിൽക്കും.

യോഗ്യതാ മാനദണ്ഡം

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ യോഗ്യത പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

എൻജിയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ്

അപേക്ഷകർ ഇനി പറയുന്ന ഏതെങ്കിലും ബ്രാഞ്ചിൽ നാല് വർഷത്തെ ബിഇ/ബിടെക് ബിരുദം നേടിയിരിക്കണം:

*ഇലക്ട്രോണിക്സ് എൻജിയറിങ് (അനുബന്ധ ബ്രാഞ്ചുകൾ ഉൾപ്പെടെ)

* മെക്കാനിക്കൽ എൻജിയറിങ്

* ഇലക്ട്രിക്കൽ എൻജിയറിങ്

* സിവിൽ എൻജിയറിങ്

* കമ്പ്യൂട്ടർ സയൻസ്

* ഇൻഫർമേഷൻ ടെക്നോളജി

HAL
കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ അസിസ്റ്റ​ന്റ് മാനേജർ തസ്തികകളിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

നോൺ-എൻജിനിയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ് :

ഇനി പറയുന്ന ഏതെങ്കിലും വിഷയങ്ങളിൽ മൂന്ന് വർഷത്തെ ബിരുദം ആവശ്യമാണ്:

*ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ)

*ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബികോം)

*ബാച്ചിലർ ഓഫ് സയൻസ് (ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസ്)

* ബാച്ചിലർ ഓഫ് ആർട്‌സ് - ഇംഗ്ലീഷ് (ബിഎ ഇംഗ്ലീഷ്)

HAL
ഐഐടി ഡൽഹിയുടെയും ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയുടെയും സംയുക്ത പിഎച്ച്ഡി, 42,000 രൂപവരെ പ്രതിമാസ സ്റ്റൈപ്പൻഡും ട്യൂഷൻഫീസ് ഇളവും

ഡിപ്ലോമ അപ്രന്റീസ് (ടെക്നിക്കൽ):

ഇനി പറയുന്ന ശാഖകളിലൊന്നിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്ന് വർഷത്തെ ഡിപ്ലോമ:

*ഇലക്ട്രോണിക്സ് എൻജിനിയറിങ്

*മെക്കാനിക്കൽ എൻജിനിയറിങ്

* ഇലക്ട്രിക്കൽ എൻജിനിയറിങ്

*സിവിൽ എൻജിനിയറിങ്

* കമ്പ്യൂട്ടർ സയൻസ്

* ഇൻഫർമേഷൻ ടെക്നോളജി

* ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി

HAL
യുനസ്കോയുടെ ഇ​ന്റേൺഷിപ്പ് പ്രോ​ഗ്രാമിന് അപേക്ഷ ക്ഷണിച്ചു,ഡിസംബ‍ർ 31 വരെ അപേക്ഷിക്കാം

ഡിപ്ലോമ അപ്രന്റീസ് (നോൺ-ടെക്നിക്കൽ):

*ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (GNM) – മൂന്ന് വർഷത്തെ ഡിപ്ലോമ

* മോഡേൺ ഓഫീസ് മാനേജ്മെന്റ് & സെക്രട്ടേറിയൽ പ്രാക്ടീസ് (MOM & SP) – രണ്ട് വർഷത്തെ ഡിപ്ലോമ

പ്രായ പരിധി: 2025 ഒക്ടോബർ 31-ന് പരമാവധി പ്രായപരിധി 26 വയസ്സാണ്, ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും എസ്‌സി/എസ് ടി വിഭാഗത്തിന് അഞ്ച് വർഷവും പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി:

അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 31 ആണ്. വൈകിയ സമർപ്പിക്കലുകൾ സ്വീകരിക്കുന്നതല്ല.

HAL
കുട്ടികളുടെ ഭാവി വച്ച് പന്താടാനില്ല, പിഎം ശ്രീയില്‍ ഒപ്പുവച്ചത് തന്ത്രപരമായ നീക്കം; വി ശിവന്‍കുട്ടി

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യണം:

നാഷണൽ അപ്ര​ന്റിസ് ട്രെയിനിങ് സ്കീം NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക:

ഇതിനായി mhrdnats.gov.in സന്ദർശിച്ച് പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ഐഡി സൃഷ്ടിക്കുക.

ഔദ്യോഗിക റിക്രൂട്ട്‌മെന്റ് അറിയിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറിയിപ്പിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഡിപ്ലോമ മാർക്കുകൾ, വ്യക്തിഗത വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കൃത്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.

വിശദവിവരങ്ങൾക്ക് : www.hal-india.co.in

HAL
എൻജിനിയറിങ് ബിരുദധാരികൾക്ക് കേന്ദ്ര,സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരം

തെരഞ്ഞെടുപ്പ് രീതിയും മറ്റ് വിവരങ്ങളും

തെരഞ്ഞെടുപ്പ് പൂർണ്ണമായും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും, യോഗ്യതാ പരീക്ഷയിൽ നേടിയ മൊത്തം മാർക്കിന്റെ 100 ശതമാനം അടിസ്ഥാനമാക്കിയാണ് ഇത് നിർണ്ണയിക്കുന്നത്.

എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. താൽക്കാലിക മെറിറ്റ് ലിസ്റ്റ് 2025 നവംബർ 20 നും 22 നും ഇടയിൽ എച്ച് എ എല്ലി ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.hal-india.co.in ൽ പ്രസിദ്ധീകരിക്കും.

ഷോട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള രേഖാ പരിശോധനാ പ്രക്രിയ 2025 നവംബർ 25 മുതൽ ഡിസംബർ മൂന്ന് വരെ എച്ച്എഎൽ കോർവയിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ അവരുടെ ഒറിജിനൽ മാർക്ക് ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ, ഐഡി പ്രൂഫ്, ബാധകമെങ്കിൽ ജാതി അല്ലെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.

അപ്രന്റീസ്ഷിപ്പ് കാലാവധി ഒരു വർഷമാണ്, ഈ കാലയളവിൽ പരിശീലനാർത്ഥികൾക്ക് ബോട്ട് (BOAT) കാൺപൂർ ചട്ടങ്ങൾ അനുസരിച്ച് സ്റ്റൈപ്പൻഡ് ലഭിക്കും. യുവ ബിരുദധാരികൾക്ക് പ്രായോഗിക അനുഭവം നേടാനും ഒരു പ്രൊഫഷണൽ അന്തരീക്ഷത്തിൽ വ്യാവസായിക കഴിവുകൾ വികസിപ്പിക്കാനും ഈ പരിശീലനം സഹായിക്കുമെന്ന് എച്ച് എ എൽ പറഞ്ഞു.

Summary

Career News: Apprenticeship in HAL with stipends for Engineering and non-engineering graduates and diploma holders . know the date and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com