എൻജിനിയറിങ് ബിരുദധാരികൾക്ക് കേന്ദ്ര,സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരം

ഇന്ത്യയിലെ പ്രമുഖ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലും കേരള സ‍ർക്കാരിന് കീഴിലുള്ള കേരളാ മെഡിക്കൽ സർവീസ് കോ‍‍ർപ്പറേഷനിലും എൻജിനിയറിങ് ബിരുദധാരികൾക്ക് അവസരങ്ങൾ
BEL
Opportunities for engineering graduates in central and state public sector institutions bel and kmsclBEL
Updated on
2 min read

കേന്ദ്രസ‍ർക്കാരിന് കീഴിലുള്ള പ്രമുഖ പൊതുമേഖല നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) എൻജിനിയറിങ് ബിരുദം,ബിരുദാനന്തര ബിരുദം, എം സി എ എന്നിവ ഉള്ളവ‍ർക്കാണ് അവസരം.

ബി‍ടെക് അല്ലെങ്കിൽ എം സി എ ഉള്ളവർക്കാണ് കേരളാ മെഡിക്കൽ സ‍ർവീസ് കോ‍ർപ്പറേഷനിൽ അവസരം ഉള്ളത്.

BEL
അപേക്ഷ നൽകാൻ സമയമായി; റെയിൽവേയിൽ 5810 ഒഴിവുകള്‍

ഭാരത് ഇല്ക്ട്രോണിക്സ് ലിമിറ്റഡിലെ ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ട്രെയിനി എൻജിനിയർമാരുടെ 47 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കമ്പനിക്ക് ഇന്ത്യയിലുടനീളമുള്ള പ്രോജക്ടിലേക്കാണ് ട്രെയിനി എൻജിനിയ‍ർമാരെ നിയമിക്കുന്നത്. ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാനും ഇന്ത്യയിലുടനീളം യാത്ര ചെയ്യാനും തയ്യാറായിരിക്കണം.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ടെക്/എംഇ/ബി.ടെക്/ബിഇ/ബി.എസ്‌സി എൻജിനിയറിങ് (4 വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ എംസിഎ

അപേക്ഷിയാൻ യോ​ഗ്യതയുള്ള ബ്രാഞ്ചുകൾ

ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിൽ എം.ടെക്/എംഇ/ബി.ടെക്/ബിഇ/ബി.എസ്‌സി എൻജിനിയറിങ് (4 വർഷത്തെ കോഴ്‌സ്)

*ഇലക്‌ട്രോണിക്‌സ്

*ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ

*ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ

*ടെലികമ്മ്യൂണിക്കേഷൻ

*കമ്മ്യൂണിക്കേഷൻ

BEL
പി എസ് സി ഒഴിവുകൾ, ജൂനിയ‍ർ കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ട‍ർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിൽ ഇപ്പോൾ അപേക്ഷിക്കാം

ഇലക്ട്രിക്കൽ എംഇ/എം.ടെക്/ബി.ടെക്/ബിഇ/ ബി.എസ്‌സി എൻജിനിയറിങ് (4 വർഷത്തെ കോഴ്‌സ്):

*ഇലക്ട്രിക്കൽ

* ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്

കമ്പ്യൂട്ടർ സയൻസ് എംഇ/എം.ടെക്/ബി.ടെക്/ബിഇ/ ബി.എസ്‌സി എൻജിനിയറിങ് (4 വർഷത്തെ കോഴ്‌സ്):

* കമ്പ്യൂട്ടർ സയൻസ്

* കമ്പ്യൂട്ടർ സയൻസ്

* കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ്

* കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ് (ഡാറ്റ സയൻസ്)

* കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്

* കമ്പ്യൂട്ടർ എൻജിനിയറിങ്

* ഇൻഫർമേഷൻ ടെക്നോളജി

* ഇൻഫർമേഷൻ സയൻസ്

ഈ വിഷയങ്ങൾ പഠിച്ചവ‍ർക്കും

എം സി എ യോ​ഗ്യതയുള്ളവ‍ർക്കും എൻജിനിയറിങ് ട്രെയിനിയായി അപേക്ഷിക്കാം.

BEL
ആർമിയിൽ ജോലി നേടാം, 45 വയസ്സ് വരെയുള്ളവർക്ക് അവസരം; റിക്രൂട്ട്‌മെന്റ് റാലി നവംബർ 15 മുതൽ

നിലവിൽ 47 ഒഴിവുകളാണ് ഉള്ളത്.

പ്രായപരിധി 2025 ഒക്ടോബർ ഒന്നിന് 28 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് അത് അനുവദിക്കപ്പെട്ട വിഭാ​ഗങ്ങൾക്ക് ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് .

രണ്ട് വർഷത്തേക്കാണ് നിയമനം. പിന്നീട് നിബന്ധനകളുടെ അടിസ്ഥാനത്തിൽ കരാ‍ർ നീട്ടി നൽകാവുന്നതാണ്. ആദ്യവ‍ർഷം പ്രതിമാസം 30,000 രൂപയാണ് ശമ്പളം. വിവിധ വാ‍ർഷിക അലവൻസായി 12,000 രൂപ ലഭിക്കും. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷാ ഫീസും മറ്റ് വിശദവിവരങ്ങളും- https://bel-india.in/wp-content/uploads/2025/10/Revised-Final-Advertisement.pdf

BEL
പരീക്ഷാ തീയതിയും സമയം ഉദ്യോഗാർത്ഥിക്ക് തെരഞ്ഞെടുക്കാം, മാറ്റങ്ങളുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ;SSC CHSL 2025 പരീക്ഷാതീയതിയും മറ്റ് വിവരങ്ങളും അറിയാം

കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ (KMSCL)

കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷ (KMSCL) നിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് ഒഴിവുകളുള്ളത്.

ഡെപ്യൂട്ടി മാനേജർ ഐടി തസ്തികയിൽ ഉള്ള നിയമനത്തിന് ഇല്ക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി എന്നിവയിലേതെങ്കിലും ബി ടെക് ബിരുദം അല്ലെങ്കിൽ എം സി എ ആണ് യോ​ഗ്യത.

ഏതെങ്കിലും സോഫ്റ്റ് വെയർ സ്ഥാപനത്തിൽ അഞ്ച് വർഷത്തിൽ കുറയാത്തെ പരിചയം ആവശ്യമാണ്. പ്രായപരിധി 36 വയസ്സ്. നിയമാനുസൃത ഇളവ് അത് അനുവദിക്കപ്പെട്ട വിഭാ​ഗങ്ങൾക്ക് ലഭിക്കും. 51,000 രൂപയാണ് സമാഹൃത പ്രതിമാസ ശമ്പളം. ഒരു ഒഴിവാണ് ഉള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://kmscl.kerala.gov.in/KMSCL/ വെബ്‌സൈറ്റിൽ ലഭ്യമായ നിർദ്ദിഷ്ട അപേക്ഷാ ഫോർമാറ്റ് ഉപയോഗിച്ച് ഓഫ്‌ലൈനായോ hr.kmscl@kerala.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ വഴിയോ അപേക്ഷിക്കാം.

ഒക്ടോബർ 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ ലഭിച്ചിരിക്കണം.

Summary

Job Alert: Opportunities for engineering graduates in Bharat Electronics Limited, a leading Navaratna company in India, and Kerala Medical Service Corporation, a company under the Government of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com