തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുള്ള ഐ.എസ്.ആർ.ഒയുടെ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തുടങ്ങിയ തസ്തികകളിലായി ആകെ 22 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 05.
ടെക്നിക്കൽ അസിസ്റ്റന്റ്
ഓട്ടോമൊബൈൽ – 1
മെക്കാനിക്കൽ – 3
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 1
ടെക്നീഷ്യൻ ബി
ടർണർ – 2
ഫിറ്റർ – 4
വെൽഡർ – 2
മെഷിനിസ്റ്റ് – 3
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് – 1
ഇലക്ട്രീഷ്യൻ – 1
മറ്റ് തസ്തികകൾ
കുക്ക് എ – 1
ഫയർമാൻ എ – 3
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർഥിക്ക് ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ ആവശ്യമാണ്.
ടെക്നീഷ്യൻ ബി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.
കുക്ക് എ തസ്തികയ്ക്ക് പത്താം ക്ലാസിനൊപ്പം മികച്ച ഹോട്ടൽ/കാന്റീനിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഫയർമാൻ എ തസ്തികയ്ക്ക് പത്താം ക്ലാസും നിർദിഷ്ട ശാരീരിക യോഗ്യതകളും ആവശ്യമാണ്.
ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ, കുക്ക് തസ്തികകളിലേക്ക് 18 മുതൽ 35 വയസ് വരെയുള്ളവർക്കും ഫയർമാൻ എ തസ്തികയ്ക്ക് 18 മുതൽ 25 വയസ് വരെയുള്ളവർക്കും അപേക്ഷിക്കാം. സർക്കാർ നിയമ പ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
ടെക്നിക്കൽ അസിസ്റ്റന്റിന് 44,900 മുതൽ 1,42,400 രൂപ വരെയും ടെക്നീഷ്യൻ തസ്തികയ്ക്ക് 21,700 മുതൽ 69,100 രൂപ വരെയും കുക്ക് എ, ഫയർമാൻ എ തസ്തികകൾക്ക് 19,900 മുതൽ 63,200 രൂപ വരെയും ശമ്പളം ലഭിക്കും.
എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഫയർമാൻ തസ്തികയ്ക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും മെഡിക്കൽ പരിശോധനയും ഉണ്ടാകും. എഴുത്തുപരീക്ഷ തിരുനെൽവേലിയിലും ചെന്നൈയിലുമായി നടത്തും
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.iprc.gov.in/files/careers/Advertisement_12092026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates