Jamia Millia Islamia launched UG courses German, Japanese studies and Advanced Diploma in Child Guidance and counselling JMI
Career

ജാമിയ മിലിയയിൽ പുതിയ ബിരുദ കോഴ്സുകൾ പഠിക്കാം, അഡ്വാൻസ്ഡ് ഡിപ്ലോമ നേടാം; സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം

ജാമിയ മിലിയ ഇസ്ലാമിയയിൽ ജർമ്മൻ, ജാപ്പനീസ് സ്റ്റഡീസിൽ പുതിയ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത്. ചൈൽഡ് ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിലാണ് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സ് തുടങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ഏറെ പ്രശസ്തമായ ജാമിയ മിലിയ ഇസ്ലാമിയ ( ജെ എം ഐ ) യിൽ പുതിയ രണ്ട് നാല് വർഷ ബിരുദ കോഴ്സും ഒരു അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സും ആരംഭിക്കുന്നു. വിദേശഭാഷകളിലാണ് രണ്ട് ബിരുദ കോഴ്സുകളും ആരംഭിക്കുന്നത്.

ജാമിയ മിലിയ ഇസ്ലാമിയയിൽ ജർമ്മൻ, ജാപ്പനീസ് സ്റ്റഡീസിലാണ് പുതിയ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത്. ചൈൽഡ് ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിലാണ് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സ് തുടങ്ങുന്നത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ, നാല് വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് ബി എ ഇൻ ജർമ്മൻ സ്റ്റഡീസ് ആൻഡ് ജാപ്പനീസ് സ്റ്റഡീസ് കോഴ്‌സുകൾ നടത്തുന്നത്.

വിദ്യാർഥികൾക്ക് സാംസ്‌കാരിക പഠനം, പരിഭാഷ, വ്യാഖ്യാനം എന്നിവയിൽ അറിവ് നൽകുന്നതിനും വ്യവസായ-അധിഷ്ഠിത മേഖലയിലെ ഭാഷാ പ്രയോ​ഗത്തിൽ പ്രാവീണ്യമാർജ്ജിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനും വേണ്ടിയുള്ളതാണ് കോഴ്സുകൾ.

ഇതുവഴി ജപ്പാനും ജ‍ർമ്മനിയുമായുള്ള ഇന്ത്യയുടെ സാംസ്കാരിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും യൂണിവേഴ്സിറ്റി മുന്നോട്ട് വെക്കുന്നുണ്ട്.

ചൈൽഡ് ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിലെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിന് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർ‌സി‌ഐ) അംഗീകാരത്തോടെ നടത്തുന്നതാണ്.

ആർ‌സി‌ഐ അംഗീകൃത കൗൺസിലർ എന്ന നിലയിൽ മികച്ചൊരു കരിയറിനുള്ള സാധ്യതയിലേക്ക് ഈ കോഴ്സ് വിദ്യാർത്ഥികളെ നയിക്കും.

ഈ അഡ്വാൻസ്ഡ് ഡിപ്ലോമ നേടിയവ‍ർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ മേഖല, ആശുപത്രികൾ, ക്ലിനിക്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ, രാജ്യാന്തര എൻ‌ജി‌ഒകൾ എന്നിവയിൽ ജോലി ചെയ്യാൻ കഴിയും.

ഇപ്പോൾ ഈ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഇതിനായി -https://admission.jmi.ac.in/. New Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകി ഇഷ്ടമുള്ള കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ ആറ് ആണ്.

വിശദവിവരങ്ങൾക്ക്:https://jmi.ac.in/ACADEMICS/Admissions/Admission-Notifications

Education News: Jamia Millia Islamia has launched new UG programs and an advanced diploma course

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT