

അസാപ് കേരളയിൽ എച്ച് ആർ ഹെഡ്, ഐടി സൊലൂഷൻസ് മാനേജർ,കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എഞ്ചിനീയർ,കാലിക്കറ്റ് സര്‍വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ,തിരുവനന്തപുരം ആയുർവേദ കോളേജിൽ ൽ വിവിധ തസ്തികകളിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കി സെപ്റ്റംബർ 12 ന് കണ്ണൂർ സർവകലാശാലയുടെ താവക്കര ആസ്ഥാനകാര്യാലയത്തിൽ വെച്ച് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 09.30 -ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക്: https://www.kannuruniversity.ac.in/en/ എന്ന സർവകലാശാലയുടെ വെബ് സൈറ്റ് നോക്കുക.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ഇന്റർവ്യു നടത്തുന്നു.
ഇലക്ട്രീഷ്യൻ ട്രെയിനി, ഒ പി ടിക്കറ്റ് റൈറ്റർ, സോനോളജിസ്റ്റ്, സെക്യൂരിറ്റി (പുരുഷൻ) എന്നീ തസ്തികകളിലാണ് നിയമനം.
ഇലക്ട്രീഷ്യൻ ട്രെയിനി സെപ്റ്റംബർ ഒമ്പതിന്, ഒ പി ടിക്കറ്റ് റൈറ്റർ സെപ്റ്റംബർ 10ന്, സോനോളജിസ്റ്റ് 12ന്, സെക്യൂരിറ്റി (പുരുഷൻ) സെപ്റ്റംബർ 11 എന്നിങ്ങനെയാണ് ഇന്റർവ്യു തീയതി.
താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
ഉദ്യോഗാർഥികൾക്ക് ഇന്റർവ്യു തീയതിയിൽ 45 വയസ് കവിയരുത്.
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ മൈക്രോബയോളജി വിഷയത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു.
മണിക്കൂര്‍വേതനാടിസ്ഥാനത്തിലാണ് നിയമനം. എം.എസ് സി. മൈക്രോബയോളജിയും നെറ്റ്/ പി എച്ച് ഡിയുമാണ് യോഗ്യത.
താൽപ്പര്യമുള്ളവർ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിൽ പങ്കെടുക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, വേതനം തുടങ്ങിയവ ഉള്‍പ്പെടുന്ന വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.
വിശദവിവരങ്ങൾക്ക്: https://uoc.ac.in/
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ കഴക്കൂട്ടം ആസ്ഥാനമായി പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ എച്ച് ആർ ഹെഡ്, ഐടിസൊല്യൂഷൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് ഒഴിവുണ്ട്.
ഈ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മുഴുവൻ സമയ എം ബി എ ബിരുദമുള്ള, 15 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് എച്ച് ആർ ഹെഡ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ഐടി/കംപ്യൂട്ടർ സയൻസിൽ ബിടെക് ബിരുദമോ ഐടി സ്‌പെഷ്യലാസിഷനോടുകൂടിയ എം ബി എ ബിരുദം ഉള്ളവർക്ക് ഐടി സൊല്യൂഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ (www.asapkerala.gov.in/careers/) മുഖേന അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates