പി എസ് സി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ, യു പി സ്കൂൾ ടീച്ചർ അഭിമുഖം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ, കോളജ് വിദ്യാഭ്യാസവകുപ്പിലെ ജൂനിയർ ലക്ചറർ നിയമനം എന്നിവയ്ക്കായുള്ള പ്രമാണ പരിശോധനയും സെപ്റ്റംബർ മാസം നടക്കും. ഇതിനായുള്ള തീയതികൾ പി എസ് സി പ്രഖ്യാപിച്ചു.
ഒഎംആർ പരീക്ഷ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പാത്തോളജി) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള ഒ എം ആർ പരീക്ഷ സെപ്റ്റംബർ 12 ന് നടക്കും.12 തീയതി രാവിലെ ഏഴ് മുതൽ 8.50 വരെയാണ് ഒഎംആർ പരീക്ഷയുടെ സമയം. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം) തസ്തികയിലേക്കുളള അഭിമുഖം സെപ്റ്റംബർ 10, 11, 12 തീയതികളിൽ നടക്കും. കണ്ണൂർ ജില്ലയിലെത് കണ്ണൂർ, കാസർകോട്, വയനാട് എന്നീ പിഎസ്‍സി ജില്ലാ ഓഫീസുകളിൽ വച്ചും കോഴിക്കോട് ജില്ലയിലേത് പിഎസ്‍സിയുടെ കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും ആലപ്പുഴ ജില്ലയിലേത് പത്തനംതിട്ട, ആലപ്പുഴ ജില്ലാ പിഎസ്‍സി ഓഫീസുകളിൽ വച്ചും നടത്തും.
ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഏസ്തറ്റിക്സ് തസ്തികയിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് സെപ്തംബർ രണ്ടി ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ജിആർ 2 എ വിഭാഗവുമായി ബന്ധപ്പെടണം: ഫോൺ:0471 2546447.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണ പരിശോധന പൂർത്തിയാക്കാത്തവർക്ക് സെപ്തംബർ ഒമ്പത് , 10 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇആർ 16 വിഭാഗത്തിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 0471 2546509 എന്ന നമ്പരിൽ ബന്ധപ്പെടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
