Kerala State Co-operative Union invites SSLC qualified candidates to apply for the Junior Diploma in Co-operation (JDC) course before April 18. Kerala State Co-operative Union
Career

ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം

എസ് എസ് എൽ സി, സിബിഎസ്ഇ, ഐസിഎസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി-JDC) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സഹകരണ യൂണിയന് കീഴിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളജുകളിൽ പ്രവേശനത്തിനായി 2026-27 അക്കാദമിക വർഷത്തെ കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചത്.

പുതിയ അക്കാദമിക് വർഷം 2026 ജൂൺ ഒന്നിന് ആരംഭിക്കും. 2027 മാർച്ച് 31 വരെയാണ് ജെഡിസി കോഴ്സ് കാലാവധി. ഈ കോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സഹകരണ വകുപ്പ്,സഹകരണ സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങൾക്ക് അവശ്യ യോഗ്യതയായി ജെഡിസി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 16 സ്ഥാപനങ്ങളിലായാണ് ഈ കോഴ്സിൽ പ്രവേശനം നൽകുന്നത്.

മൊത്തം സീറ്റുകളെ മൂന്നായി വിഭജിച്ചാണ് പ്രവേശനം നൽകുന്നത്. മൊത്തം സീറ്റുകളിൽ 50 ശതമാനം സീറ്റുകൾ ജനറൽ വിഭാഗമായി ആയി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കും. 35 ശതമാനം സീറ്റുകൾ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും സ്ഥിരം ജീവനക്കാർക്ക് വേണ്ടിയുള്ളത്. 15 ശതമാനം സീറ്റുകൾ സഹകരണം, ഫിഷറീസ്, വ്യവസായം, കയർ, ക്ഷീര വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി നീക്കി വച്ചിട്ടുള്ളതാണ്.

പ്രവേശനത്തിൽ നിയമപ്രകാരമുള്ള സംവരണ മാനദണ്ഡങ്ങൾ പാലിക്കും.

ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പ്രായപരിധി 16 വയസ്സിനും 40 വയസ്സിനും ഇടയിലായിരിക്കണം. 2026 ജൂൺ ഒന്നായിരിക്കും പ്രായപരിധിയുടെ അടിസ്ഥാനം. വിദ്യാർത്ഥി വിഭാഗത്തിൽ പട്ടികജാതി,പട്ടികവർഗ വിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി 45 വയസ്സും ഒബിസി വിഭാഗത്തിന് 43 വയസ്സുമായിരിക്കും.

സഹകരണ സംഘം ജീവനക്കാർക്ക് 2026 ജൂൺ ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം എന്നാൽ, ഉയർന്ന പ്രായപരിധി ബാധകമല്ല.

പ്രവേശനത്തിന് എല്ലാ വിഭാഗത്തിനുമുള്ള കുറഞ്ഞ യോഗ്യത എസ് എസ് എൽ സി, സിബിഎസ്ഇ,ഐസിഎസ്ഇ അല്ലെങ്കിൽ കേരള സർക്കാർ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷ പാസായിരിക്കണം. ഗ്രേഡിങ് സമ്പ്രദായത്തിലാണ് ഫലമെങ്കിൽ കുറഞ്ഞത് ഡിപ്ലസ് (D+) ഗ്രേഡ് നേടി ജയിച്ചവരായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ജനറൽ വിഭാഗത്തിൽ വിദ്യാർത്ഥികൾ 175 രൂപ അപേക്ഷാ ഫീസ് നൽകണം. സഹകരണ സംഘം ജീവനക്കാർ 350 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ 85 രൂപ ഒടുക്കണം.

പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷൻ, കമ്പ്യൂട്ടർ,ടൂഷ്യൻ, പരീക്ഷാ എന്നീ ഫീസിനങ്ങളിൽ 18,840 രൂപ അടയ്ക്കണം. ഇതിന് പുറമെ പുസ്തകങ്ങളുടെ വില നൽകണം. പ്രവേശന സമയത്ത് കോഷൻ ഡെപ്പോസിറ്റ് ഉൾപ്പടെ 7,985 രൂപ അടയ്ക്കണം. ട്യൂഷൻ ഫീസായ 9,500 രൂപയിൽ 5,000 രൂപ രണ്ടാം പാദത്തിലെ ആദ്യമാസവും, 4,500 രൂപ മൂന്നാം പാദത്തിലെ ആദ്യമാസവും അടയ്ക്കണം.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 18 വൈകുന്നേരം അഞ്ച് മണി വരെയാണ്.

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം.

പ്രോസ്പെക്ടസ് ഇവിടെ വായിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: വെബ് സൈറ്റ് : https://scu.kerala.gov.in, ഫോൺ: 0471-2320420.

Education News: Kerala State Co-operative Union invites applications for the Junior Diploma in Co-operation (JDC) course. Candidates with SSLC qualification can apply online until April 18.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

വി എസിന്റെ പിഎയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും; വി ഡി സതീശന്‍

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ? ലീ​ഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍

SCROLL FOR NEXT